പ്രധാന മെമ്മറിയിൽനിന്ന് ഡേറ്റ വേഗത്തിൽ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി ഒരു കമ്പ്യൂട്ടറിന്റെ സി.പി.യു.വിനോട് അനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന വേഗം കൂടിയ തരം മെമ്മറിയാണ് സി.പി.യു. കാഷ് മെമ്മറി. സി.പി.യു. കാഷ് ഉപയോഗപ്പെടുത്തുന്ന അവസരത്തിൽ പൊതുവേ പ്രധാന മെമ്മറിയിലെ വിവരങ്ങൾ ആദ്യമേ കാഷിലേയ്ക്ക് ലോഡ് ചെയ്തതിനുശേഷം മാത്രമേ പ്രസ്തുത വിവരങ്ങളിൽ സി.പി.യു. പ്രവർത്തിക്കാറുള്ളൂ. പൊതുവേ സി.പി.യു. മുൻപ്രവർത്തനങ്ങളിൽ വ്യാപരിക്കുന്ന അവസത്തിൽ സമാന്തരമായാണ് ഈ കാഷ് ലോഡിങ് പ്രവർത്തനം നടക്കുന്നത്. അപ്പോൾ സി.പി.യു. പ്രവർത്തനസജ്ജമാവുമ്പോഴേയ്ക്കും ഡേറ്റയും കാഷ് മെമ്മറിയിൽ സജ്ജമായിരിക്കും.

ഇൻസ്ട്രക്ഷൻ കാഷ്, ഡേറ്റാ കാഷ് തുടങ്ങി പലതരം സി.പി.യു കാഷുകൾ ഉണ്ട്. അതുപോലെ L1, L2 തുടങ്ങി പല തട്ടുകളായും കാഷുകൾ ചിട്ടപ്പെടുത്തുന്നു.

"https://ml.wikipedia.org/w/index.php?title=സി.പി.യു._കാഷ്&oldid=2245136" എന്ന താളിൽനിന്ന് ശേഖരിച്ചത്