മലയാള ഗ്രന്ഥകാരനും പണ്ഡിതനും എഴുത്തുകാരനും അധ്യാപകനും സാംസ്‌കാരികപ്രവർത്തകനുമായിരുന്നു സി.കെ. മൂസത് എന്ന പേരിലറിയപ്പെട്ടിരുന്ന സി. കുമാരൻ മൂസത് (23 ജൂൺ 1921 - 9 ഏപ്രിൽ 1991). തപസ്യ കലാ-സാഹിത്യവേദിയുടെ മുൻ സംസ്ഥാനാധ്യക്ഷനായിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ അസിസ്റ്റന്റ് ഡയറക്ടറും ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ തലവനുമായി പ്രവർത്തിച്ചു. അനവധി ശാസ്ത്രസാഹിത്യ ലേഖനങ്ങളുടെ രചയിതാവാണ്. മലബാറിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ച എം.ബി. കോളേജിന്റെ സ്ഥാപകൻ. [1]

ജീവിതരേഖ തിരുത്തുക

മലബാറിലെ ഏറനാട് താലൂക്കിൽപ്പെട്ട പൊന്മള ഗ്രാമത്തിലെ പേരുകേട്ട ജന്മികുടുംബമായ ചണ്ണഴിയില്ലത്തെ കുമാരൻ മൂസ്സിന്റെയും (അധികാരി മൂസ്സ്) പാർവതി അന്തർജനത്തിന്റെയും രണ്ടാമത്തെ പുത്രനായി 1921 ജൂൺ 23ന് സി.കെ. മൂസദ് ജനിച്ചു. കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിലായിരുന്നു മുഴുവൻ സ്‌കൂൾവിദ്യാഭ്യാസവും. എല്ലാ ക്ലാസിലും എല്ലാ വിഷയത്തിലും ഒന്നാമനായിരുന്നു. മലബാർ ജില്ലയിൽ ഒന്നാംറാങ്ക് കിട്ടിയതിനാൽ ഉപരിപഠനത്തിനുള്ള സ്‌കോളർഷിപ്പിന് അർഹനായി[2] മൂസദിന്റെ അഫൻ (ഇളയച്ഛൻ) ആയ കൃഷ്ണൻ മൂസ്സ് അന്ന് തിരുച്ചിറപ്പള്ളിയിൽ ജഡ്ജി ആയിരുന്നു അദ്ദേഹം അവിടത്തെ സെന്റ് ജോസഫ്സ് കോളേജിൽ ഇന്റർ മീഡിയറ്റിന് സ്‌കോളർഷിപ്പോടുകൂടി ചേർത്തു. 1936-1937 ഇന്റർ മീഡിയേറ്റ് ഒന്നാം ക്ലാസോടെ പാസായി. പിന്നീട് ബിഎസ്‌സി ഫിസിക്‌സ് ഫസ്റ്റ്ക്ലാസ് സെക്കൻഡ് റാങ്കോടെയും പാസായി.

കൃതികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. https://kesariweekly.com/21535/
  2. https://www.janmabhumi.in/news/article/c-k-moosad-the-life-of-an-unbroken-life

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സി.കെ._മൂസത്&oldid=3950296" എന്ന താളിൽനിന്ന് ശേഖരിച്ചത്