സി.എ. കിട്ടുണ്ണി
കേരളീയ സാഹിത്യകാരനാണ് സി.എ. കിട്ടുണ്ണി (1907 - 8 മാർച്ച് 1964). 'മുടന്തനായ മുയൽ' എന്ന കൃതിക്ക് 1958 ൽ കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാർഡ് ലഭിച്ചു.
സി.എ. കിട്ടുണ്ണി | |
---|---|
ജനനം | 1907 |
മരണം | 1964 മാർച്ച് 08 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകതൃശൂരിൽ ജനിച്ചു. തൃശൂരിൽ ആശാൻ പ്രസ് സ്ഥാപിച്ചു. നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യരചയിതാവ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ മുനിസിപ്പൽ വൈസ് ചെയർമാനായിരുന്നു. 22 വർഷം കൗൺസിലറായും പ്രവർത്തിച്ചു.[1]
കൃതികൾ
തിരുത്തുക- പെൻഷൻ കോൺസ്റ്റബിൾ
- അനാഥബാലിക
- റിക്ഷാക്കാരൻ
- കഥാലോകം
- കഥാലത
- ആശുപത്രിയിൽ
- കിഞ്ചനവർത്തമാനം
- തുയിലുണർത്തൽ
- അണ്ണാറക്കണ്ണൻ
- വാപ്പാടെ മോറ്
- പിശാച്
- പത്രാസപ്പാപ്പൻ
- കാകാ
- തോക്കും തൊപ്പിയും
- കൊടിയും പടയും
- സ്വാതന്ത്ര്യദിനത്തിൽ
- അമ്പത്തേഴാളെ കൊന്നു
- ആരോമലുണ്ണി
- ശുദ്ധതയ്‌ക്കു പനങ്കഴു
- കമ്പക്കാരൻ
- ഒമ്പതുമുറി
- കാലചക്രഗതിയിൽ
- കത്തുന്നതിരികൾ
- നെടുവീർപ്പ്
- ശാന്തിഭൂമി
- മുടന്തൻ മുയൽ
- ദരിദ്രഗായകൻ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാർഡ് (1958)
അവലംബം
തിരുത്തുക- ↑ "കിട്ടുണ്ണി, സി.എ. (1907 - 64)". സർവവിജ്ഞാനകോശം. Retrieved 21 ജൂൺ 2014.[പ്രവർത്തിക്കാത്ത കണ്ണി]