സി.എസ്.ഐ.ആർ. സെന്റർ ഫോർ മാത്തമറ്റിക്കൽ മോഡലിങ് ആൻഡ് കമ്പ്യൂട്ടർ സിമുലേഷൻ, ബാംഗളൂർ

സി.മാക്സ്[1] എന്ന ചുരുക്കപ്പേരിൽ കൂടുതലറിയപ്പെടുന്ന ഈ സ്ഥാപനത്തിൻറെ ഗവേഷണമേഖല, ഗണിതശാസ്ത്രമാതൃകകളും കമ്പ്യൂട്ടർ അനുകരണങ്ങളും ഉപയോഗിച്ച് സങ്കീർണ്ണവ്യൂഹങ്ങളുടെ ഉത്പത്തിയേയും ഘടനകളേയും കുറിച്ചുളള സൈദ്ധാതിക പഠനങ്ങളാണ്.

CSIR Centre for Mathematical Modelling and Computer Simulation
സ്ഥാപിച്ചത്1988
Scientist-in-chargeProf. P Seshu
സ്ഥാനം12°56′43″N 77°39′54″E / 12.945315°N 77.6650411°E / 12.945315; 77.6650411
AddressNAL Belur campus
വെബ്സൈറ്റ്http://www.cmmacs.ernet.in

ചരിത്രം

തിരുത്തുക

ബാംഗളൂരിലെ നാഷണൽ ഏറോസ്പേസ് ലാബറട്ടറീസിനോടനുബന്ധിച്ച് 1988-ൽ ഈ സ്ഥാപനം രൂപം കൊണ്ടു. ചക്രവാതങ്ങൾ,ഭൂകമ്പങ്ങൾ എന്നിവയുടെ ഏറ്റവും തുച്ഛമായ പ്രഥമ ലക്ഷണങ്ങൾ പോലും അംഗീകൃത സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ അനുമാനിച്ചെടുത്ത് മുൻകൂട്ടി പ്രവചിക്കാനുളള ശ്രമങ്ങൾ ഇവിടെ നടക്കുന്നു.

പഠന സൗകര്യങ്ങൾ

തിരുത്തുക

പി.എച്ച്.ഡി.ക്കു പുറമെ, ബി.ഇ എംഎസ്സി,എം.ടെക് വിദ്യാർത്ഥികൾക്ക് പ്രോജക്റ്റുകൾ ചെയ്യാനുളള സൗകര്യങ്ങളും ഉണ്ട്. [2]

  1. "Official Website". Archived from the original on 2012-03-15. Retrieved 2011-12-10.
  2. "Academic programmes in C-MMACS". Archived from the original on 2011-12-05. Retrieved 2011-12-10.