സി.എം.എസ് കോളജ് എൽ.പി സ്ക‍ൂൾ കോട്ടയം ( ചെട്ടിത്തെര‍ുവ് )

സി.എം.എസ് കോളജ് എൽ.പി സ്ക‍ൂൾ കോട്ടയം ( ചെട്ടിത്തെര‍ുവ് )

തിരുത്തുക

ഭാരതത്തിലെ കേരള സംസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ കോട്ടയം ക‍ുമരകം റോഡിൽ ബേക്കർ ജംഗ്ഷനിൽ നിന്ന‍ും 500 മീറ്റർ പടിഞ്ഞാറ് മാറി ചാല‍‍ുക‍ുന്നിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യ‍ുന്നത്. കേരളത്തിലെ ആദ്യത്തെ സ്ക‍ൂൾ സി എം. എസ് കോളജ് എൽ.പി സ്ക‍ൂൾ കോട്ടയം ആണ്. ചർച്ച് മിഷൻ സൊസൈറ്റിയാണ് കോളേജിന്റെ സ്ഥാപകർ. മിഷനറി പ്രവർത്തനങ്ങൾക്ക് ഭാഷ ഒര‍ു വെല്ല‍ുവിളി ആയ സാഹചര്യത്തിലാണ് ചർച്ച് മിഷൻ സൊസൈറ്റി ആദ്യമായി ഒര‍ു വിദ്യാഭ്യാസ സ്ഥാപനത്തെക്ക‍ുറിച്ച് ആലോചിച്ചത‍ും അതിന്റെ അടിസ്ഥാനത്തിൽ സ്വദേശവാസികളായവരെ മിഷൻ പ്രവർത്തനത്തിന് സജ്ജരാക്ക‍ുന്നതിന് വേണ്ടി ഇംഗ്ലീഷ് ഭാഷ പരിശീലിപ്പിക്ക‍ുക എന്ന ഉദ്ദേശത്തോടെ ഇപ്പോഴത്തെ സി.എം.എസ് കോളജ് ഗ്രേറ്റ് ഹോളിന‍ു പിന്നിലെ കെട്ടിടത്തിൽ ഗ്രാമർ സ്ക‍ൂൾ സ്ഥാപിക്ക‍ുകയ‍ുണ്ടായി. പിന്നീട് 1813-ൽ കോളേജ് കെട്ടിടത്തിന്റെ പണിതുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് 1816 ൽ 25 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികരേഖകളിൽ 1817 ൽ സ്ഥാപിക്കപ്പെട്ടതായാണ് കാണ‍ുവാൻ സാധിക്ക‍ുന്നത്. പിന്നീട് സ്ഥലപരിമിതി മ‍ൂലം ഗ്രാമർ സ്ക‍ൂൾ കോളജ് കാമ്പസിന‍ു പ‍ുറത്തേക്ക് മാറ്റിസ്ഥാപിക്ക‍ുകയുണ്ടായി. ഗ്രാമർ-സ്ക‍ൂൾ രണ്ടായി വിഭജിച്ച് പ്രൈമറി വിഭാഗം 1851 ൽ സി എം എസ് കോളജ് എൽ പി സ്ക‍ൂൾ ( ചെട്ടിത്തെര‍ുവ് സ്ക‍ൂൾ ) എന്ന പേരിൽ കോളജിൽ നിന്ന‍ും സി എസ് ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിലേക്ക് പോക‍ുന്ന ചെട്ടിത്തെര‍ുവ് റോഡിലെ ചാല‍ുക‍ുന്നിൽ സി എസ് ഐ ബിഷപ്പ് ബംംഗ്ലാവ‍ും, മഹായിടവക ഓഫീസ‍ും സ്ഥിതി ചെയ്യ‍ുന്ന കാമ്പസിലേക്ക‍ും, യ‍ു പി വിഭാഗം സി എം എസ് കോളജ് ഹൈസ്ക‍ൂൾ എന്ന പേരിൽ ച‍ുങ്കത്തെ ബെയ്ലി ബംഗ്ലാവിലേക്ക‍ും മാറ്റി സ്ഥാപിക്കപ്പെട്ട‍ു എന്നാണ് ചരിത്രം. ഭാരതത്തിൽ വിദ്യാഭ്യാസ മേഖലയില‍ും, അച്ചടിമേഖലയില‍ും വിപ്ലവകരമായ മാറ്റങ്ങൾ വര‍ുത്തിയ ഇംഗ്ലീഷ് മിഷനറി റവ. ബെഞ്ചമിൻ ബെയ്​ലിയാണ് സ്ക‍ൂളിന്റെ സ്ഥാപകൻ. ശ്രീമതി മേരി ജേക്കബ് 1983-1990 കാലഘട്ടത്തില‍ും, ശ്രീമതി മേരി തോമസ്സ് 1990-2004 കാലഘട്ടത്തില‍ും, ശ്രീമതി പ്രിയാ തോമസ്സ് 2004-2007 കാലഘട്ടത്തില‍ും, ശ്രീമതി ഷേർളിമോൾ ഡി 2007-2016 കാലഘട്ടത്തില‍ും, ശ്രീമതി സ‍ൂസൻ ഫിലിപ്പ് 2016-2021 കാലഘട്ടത്തില‍ും പ്രഥമാദ്ധ്യാപികമാരായി ഈ സ്ക‍ൂളിൽ സേവനമന‍ുഷ്ഠിച്ച‍ു. 2021 മ‍ുതൽ ശ്രീമതി എലിസബത്ത് ഷേർളി തോമസ്സ് പ്രഥമാദ്ധ്യാപികയായി ത‍ുടർന്ന് വര‍ുന്ന‍ു.

സി.എം.എസ് കോളജ് എൽ.പി സ്ക‍ൂൾ