സിൽവെയ്ൻ ലെവി
പൗരസ്ത്യഭാഷകളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള ഗവേഷണപഠനങ്ങൾക്ക് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് പണ്ഡിതനായിരുന്നു സിൽവെയ്ൻ ലെവി ( മാർച്ച് 28, 1863 – ഒക്ടോ: 30, 1935).[1]1885 കാലത്താണ് ലെവിയുടെ ആദ്യപ്രബന്ധം ജേർണൽ ഏസ്യാത്തിക് എന്ന പ്രസിദ്ധീകരണത്തിൽ പ്രകാശിപ്പിയ്ക്കപ്പെട്ടു. ക്ഷേമേന്ദ്രന്റെ ബൃഹദ്കഥാമജ്ഞരിയെക്കുറിച്ചുള്ള പഠനമായിരുന്നു അത്.[2]
സിൽവെയ്ൻ ലെവി | |
---|---|
ജനനം | |
മരണം | ഒക്ടോബർ 30, 1935 പാരിസ്, ഫ്രാൻസ് | (പ്രായം 72)
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സംസ്കൃത ഭാഷ, സാഹിത്യം, ബുദ്ധമതം |
സ്ഥാപനങ്ങൾ | കോളേജ് ദെ ഫ്രാൻസ് |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | പോൾ ഡെമിയെവിൽ, പോൾ പെല്ലിയോ |
തിയറ്റർ ഇൻഡീ എന്ന ആധികാരിക ഗ്രന്ഥവും ലെവി രചിച്ചതാണ് . ഇന്ത്യൻ പ്രകടന കലയെക്കുറിച്ചുള്ള ഒരു പ്രധാന കൃതിയാണ് ഇത്. കൂടാതെ പടിഞ്ഞാറൻ ചൈനയിൽ കണ്ടെത്തിയ തോഖാരിയൻ ശകലങ്ങളെക്കുറിച്ചുള്ള ആദ്യകാല വിശകലനങ്ങളും ലെവി നടത്തി. എമിലി ദുർഖെയ്മിന്റെ അനന്തരവനായ മാർസെൽ മൌസിന്റെ ജീവിതത്തിലും ചിന്തയിലും ലെവി കാര്യമായ സ്വാധീനം ചെലുത്തി.
യൂണിവേഴ്സൽ ജൂവിഷ് എൻസൈക്ലോപീഡിയ പ്രകാരം, ഹനോയിയിലെ ഫ്രഞ്ച് സ്കൂൾ ഓഫ് ഫാർ ഈസ്റ്റിന്റെ (Ecole Française d 'Extrème-Orient (EFEO)) സ്ഥാപകരിൽ ഒരാളായിരുന്നു ലെവി. 1902 ൽ ഹാനോയിയിലാണ് ഈ സ്കൂൾ സ്ഥാപിതമായതെന്ന് എക്കോൾ ഫ്രാൻസൈസ് ഡി എക്സ്ട്രീം-ഓറിയന്റിന്റെ വെബ്സൈറ്റ് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാളായ സുസെയ്ൻ കാർപെലസ്, 1922 ൽ EFEO-യിലെ ആദ്യ വനിതാ അംഗമായി അദ്ദേഹത്തോടൊപ്പം ചേരുകയും 1941 വരെ ഫ്രഞ്ച് ഇന്തോചൈന തുടരുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "Sylvain Levi (French orientalist)". Encyclopedia Britannica. Retrieved 13 July 2014.
- ↑ ഭാരത വിജ്ഞാന പഠനങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്-1998 പേജ് 142-143