സിൽവറി മെഡോ ബ്ലൂ
തണുത്ത കാലാവസ്ഥയെ അതിജീവിക്കുവാൻ കഴിയുന്ന നീല നിറത്തിലുള്ള ഒരു ചിത്രശലഭമാണ് സിൽവറി മെഡോ ബ്ലൂ. ഇത് മധ്യേഷ്യയിലെ ശലഭകുടുംബത്തിലാണ് ഉൾക്കൊള്ളുന്നത്. ഇതിന്റെ ശാസ്ത്രീയ നാമം പോളിഒമാറ്റസ് ഫ്ലോറിയെൻസ് എന്നാണ് (Polyommatus florience).[1] 2010-ലാണ് ഈ വിഭാഗത്തെ ഹിമാചൽപ്രദേശിലെ ചമ്പാ ജില്ലയിലെ പാൻജി താഴ്വരയിൽ നിന്നും കണ്ടെത്തിയത്. [2] സമുദ്രനിരപ്പിൽ നിന്നും 3000 മീറ്റർ ഉയരമുള്ള കാടുകളിൽ പ്രത്യേകിച്ച് ജൂലൈ മാസത്തിലെ പൂക്കാലത്താണ് ഇവയെ പ്രധാനമായും കണ്ടു വരുന്നത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒരു ശാസ്ത്രഞ്ജയായ അവതാർ കൗർ സിദ്ധുവാണ് ആദ്യമായി ഇവയെ കണ്ടെത്തിയത്.