ലക്ഷദ്വീപിലെ ജസരി ഭാഷയിലുള്ള ആദ്യത്തെ സിനിമയാണ് സിൻജാർ. സന്ദീപ് പാമ്പിള്ളി സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ഷിബു ജി സുശീലനാണ്. പ്രാദേശികഭാഷാ പുരസ്‌കാരം ഉൾപ്പെടെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ സിൻജാർ നവാഗതസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയിരുന്നു. [1]ഇറാഖിലേക്ക‌് നേഴ്‌സായി പോകുന്ന രണ്ടു സ്ത്രീകൾ ഐഎസ് തീവ്രവാദികളുടെ പിടിയിൽ അകപ്പെടുന്നതും രക്ഷപ്പെട്ട് നാട്ടിലെത്തുന്ന ഇവർ ലൈംഗികമായി ഉപയോഗിക്കപ്പെട്ടുവെന്നറിയുമ്പോൾ സമൂഹത്തിന്റെ പ്രതികരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൈഥിലി, സൃന്ദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.[2]2018 ഏപ്രിൽ 13 ന് ന്യൂഡൽഹിയിൽ പ്രഖ്യാപിച്ച 65-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഈ ചിത്രം ജസാരിയിലെ മികച്ച ഫീച്ചർ ഫിലിം അവാർഡ് സംവിധായകന് ലഭിച്ചു. ഒരു സംവിധായകന്റെ മികച്ച അരങ്ങേറ്റ ചിത്രത്തിനുള്ള അവാർഡും സിൻജാർ നേടി.[3][4][5]

Sinjar
സംവിധാനംPampally
നിർമ്മാണംShibu G Suseelan
രചനPampally
അഭിനേതാക്കൾSrinda Arhaan
Mythili
ഛായാഗ്രഹണംSanjay Harris
ചിത്രസംയോജനംLijo Paul
റിലീസിങ് തീയതി2018
രാജ്യംIndia
ഭാഷJasari


അവലംബം തിരുത്തുക

  1. http://www.deshabhimani.com/cinema/news-kerala-19-04-2018/719732
  2. http://www.malayalamexpress.in/archives/45503[പ്രവർത്തിക്കാത്ത കണ്ണി]
  3. "'Sinjar' also an attempt to revive Jasari language, says Best Debut Director National Award winner". The Hindu.
  4. "A film of firsts in a language on the verge of extinction". New Indian Express.
  5. "'Sinjar' is about tortured women and a dying language: Sandeep Pampally". Malayala Manorama.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിൻജാർ&oldid=3647480" എന്ന താളിൽനിന്ന് ശേഖരിച്ചത്