വടക്കേയിന്ത്യയിൽ ഇന്നത്തെ പഞ്ചാബിലും ഹരിയാണയിലുമായിക്കിടക്കുന്ന ചരിത്രപരമായ ഒരു ഭൂപ്രദേശമാണ് സിസ്-സത്ലുജ്. വടക്ക് സത്ലുജ് നദി, കിഴക്ക് ഹിമാലയം, തെക്ക് യമുനാനദിയും ദില്ലിയും, പടിഞ്ഞാറ് സിർസ ജില്ലയുമാണ് ഇതിന്റെ അതിർത്തികൾ. 1803-1805 കാലഘട്ടത്തിലെ രണ്ടാം ആംഗ്ലോ-മറാഠ യുദ്ധത്തിൽ ബ്രിട്ടീഷുകാരോടു പരാജയപ്പെടും വരെ ഈ പ്രദേശങ്ങൾ മറാഠരിലെ സിന്ധ്യകളായിരുന്നു നിയന്ത്രിച്ചിരുന്നത്. മറാഠർക്ക് കപ്പം കൊടുത്ത് വിവിധ സിഖ് സർദാർമാരും രാജാക്കന്മാരും ഇവിടെ ഭരണം നടത്തി.

"https://ml.wikipedia.org/w/index.php?title=സിസ്-സത്ലുജ്&oldid=1687018" എന്ന താളിൽനിന്ന് ശേഖരിച്ചത്