സിസിടിവി ആസ്ഥാനമന്ദിരം
ബീജിങ്ങിലെ ഗുവാങ്ഹുവ റോഡിൽ സ്ഥിതിചെയ്യുന്ന 44-നിലകളോടുകൂടിയ ഒരു ആധുനിക അംബരചുംബിയാണ് സി സി ടി വി ആസ്ഥാന മന്ദിരം. ഘടനയിലെ വൈവിധ്യം കൊണ്ടുതന്നെ ലോകശ്രദ്ധയാർജ്ജിച്ച ഒരു കെട്ടിടമാണ് ഇത്. 234 മീറ്ററാണ്(768 അടി) ഇതിന്റെ ആകെ ഉയരം.ചൈന സെൻട്രൽ ടെലിവിഷന്റെ ആസ്ഥാനകേന്ദ്രമായി ഈ കെട്ടിടം പ്രവർത്തിക്കുന്നു. മുൻപ് ഏകദേശം 15 കി.മീ അകലെയുണ്ടായിരുന്ന ചൈന സെന്റ്രൽ ടെലിവിഷൻ ബിൽഡിങ് ആയിരുന്നു സി.സി.റ്റി.വി.യുടെ ആസ്ഥാനം. 2004 ജൂണിൽ നിർമ്മാണം ആരംഭിച്ച ഈ മന്ദിരം പൂർണമായും പണിതീർന്ന് പ്രവർത്തനയോഗ്യമായത് 2012 മേയിലാണ്.[5]റെം കൂൾഹാസ്സും ഒലെ ഷീറെനുമാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിലെ പ്രധാന വാസ്തുശില്പികൾ.
സിസിടിവി ആസ്ഥാനമന്ദിരം CCTV Headquarters | |
---|---|
中央广播电视总台光华路办公区 | |
മറ്റു പേരുകൾ | ചൈന സെൻട്രൽ ടിവി ഹെഡ്ക്വാർടേർസ് സെൻട്രൽ ചൈനീസ് ടെലിവിഷൻ ടവർ |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | ഈസ്റ്റ് തേർഡ് റിങ് റോഡ് ഗുവാങ്ഹുവ റോഡ് ബീജിങ്, ചൈന |
നിർമ്മാണം ആരംഭിച്ച ദിവസം | 1 ജൂൺ 2004 |
പദ്ധതി അവസാനിച്ച ദിവസം | 16 മേയ് 2012 |
ഉടമസ്ഥത | ചൈന സെൻട്രൽ ടെലിവിഷൻ |
Height | |
മേൽക്കൂര | 234 മീ (768 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 44 3 നിലകൾ ഭൂഗർഭത്തിൽ |
തറ വിസ്തീർണ്ണം | 389,079 m2 (4,188,010 sq ft) |
Lifts/elevators | 75 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ഓഫീസ് ഫോർ മെട്രൊപൊലിഷ്യൻ ആർകിടെക്ചർ, ഈസ്റ്റ് ചൈന ആർക്കിടെക്ചറൽ ഡിസൈൻ & റിസ്ർച് ഇൻസ്റ്റിറ്റ്യൂറ്റ് |
Developer | ചൈന സെൻട്രൽ ടെലിവിഷൻ |
Structural engineer | ഓവ് അറൂപ് ആൻഡ് പാർട്നേർസ് |
പ്രധാന കരാറുകാരൻ | China State Construction and Engineering Corporation |
References | |
[1][2][3][4][5] |
4,188,010ചതുരശ്ര അടി വിസ്തൃതിയുള്ള ഈ കെട്ടിടം മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളായാണ് നിർമിച്ചിരിക്കുന്നത്. ഇവ കൂടിച്ചേർത്ത് ഒരൊറ്റ നിർമിതി ആക്കിയിരിക്കുന്നു. ഒരു തുറന്ന മധ്യഭാഗം വരുന്നവിധത്തിലുള്ള ഒരു പ്രത്യേക രൂപമാണ് ഈ കെട്ടിടത്തിന്റേത്. അസാമാന്യമായ ഈ രൂപത്താൽ തന്നെ നിർമ്മാണത്തിൽ നിരവധി വെല്ലുവിളികളുയർത്തിയ ഒരു കെട്ടിടമായിരുന്നു ഇത്. ടിവി സ്റ്റുഡിയോകൾ, ഓഫീസുകൾ, സമ്പ്രേക്ഷണ- നിർമ്മാണ ആവശ്യങ്ങൾക്കായുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഈ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു.
2009-ലെ അഗ്നിബാധ
തിരുത്തുകസിസിടിവി കെട്ടിടസമുച്ചയത്തിലെ സിസിടിവി ആസ്ഥാനമന്ദിരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ടെലിവിഷൻ കൾചറൽ സെന്റർ അഗ്നിബാധയ്ക്കിരയായി. 2009 ഫെബ്രുവരി 9-ആം തീയതി ലാന്റേർൺ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള(Lantern Festival) കരിമരുന്നുപ്രയോഗത്തെതുടർന്നായിരുന്നു അഗ്നിബാധയുണ്ടായത്. അതേവർഷം മേയ് 9ആം തിയതി സിസിടിവി ആസ്ഥാനമന്ദിരം പൂർത്തിയാക്കാനിരിക്കെയായിരുന്നു ഇത്.[6][7]
ചിത്രശാല
തിരുത്തുക-
സിസിടിവി മന്ദിരത്തിനുസമീപമുണ്ടായ അഗ്നിബാധ
-
സിസിടിവി ആസ്ഥാനമന്ദിരം അരികിൽനിന്നുള്ള ദൃശ്യം
-
നിർമ്മാണത്തിലിരിക്കുന്ന സിസിടിവി ആസ്ഥാനമന്ദിരം
-
നിർമ്മാണത്തിലിരിക്കുന്ന സിസിടിവി ആസ്ഥാനമന്ദിരം, മാർച്ച് 2008-ൽ
അവലംബം
തിരുത്തുക- ↑ ctbuh|1068
- ↑ സിസിടിവി ആസ്ഥാനമന്ദിരം at Emporis
- ↑ skyscraperpage|8094
- ↑ സിസിടിവി ആസ്ഥാനമന്ദിരം in the Structurae database
- ↑ 5.0 5.1 The Associated Press (16 May 2012). "China's distinctive CCTV headquarters is completed". The Guardian. Retrieved 7 July 2012.
- ↑ Andrew Jacobs (10 February 2009). "Fire Ravages Renowned Building in Beijing". The New York Times. Retrieved 18 October 2010.
- ↑ "Who set fire to the CCTV tower?". GB Times. Archived from the original on 2014-12-13. Retrieved 18 October 2010.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- CCTV Project Site
- Office for Metropolitan Architecture (OMA) Project Site Archived 2007-08-21 at the Wayback Machine.
- China Central Television (CCTV) Headquarters Building & Cultural Centre, Beijing page for the engineering firm ARUP
- Consulting services Archived 2009-11-05 at the Wayback Machine. performed by RWDI