സിറ്റ്സി ഡാൻഗെറെംബ്‌ഗ
സിറ്റ്സി ഡാൻഗെറെംബ്‌ഗ (ജനിച്ചത്: 1959) ഒരു സിംബാബ്‌വിയൻ എഴുത്തുകാരിയും ചലച്ചിത്രനിർമ്മാതാവും ആണ്.
Tsitsi Dangarembga | |
---|---|
ജനനം | 1959 Bulawayo, Rhodesia |
ദേശീയത | Zimbabwean |
വിദ്യാഭ്യാസം | Hartzell High school, Cambridge University, University of Zimbabwe, Deutsche Film und Fernseh Akademie |
Genre | Novels, Film |
അവാർഡുകൾ | Commonwealth Writers Prize finalist |
ജീവിതചിത്രം
തിരുത്തുകഡാൻഗെറെംബ്ഗ റൊഡേഷ്യയിലെ (ഇപ്പോഴത്തെ സിംബാബ്വേ) ബുലവായോ യിൽ 1959ൽ ജനിച്ചു. പക്ഷെ, ഇംഗ്ലണ്ടിലാണ് തന്റെ ബാല്യകാലം ചെലവൊഴിച്ചത്. അവിടെയാണ് അവർ തന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പിന്നീട്, റൊഡേഷ്യയിലെ ഒരു പട്ടണമായ ഉംതാലിയിലെ ഹാർട്സെൽ ഹൈസ്കൂളിൽ എ ലെവെൽ ലഭിച്ചിരുന്നു. പിന്നീട് കേംബ്രിജ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചു. 1980ൽ സിംബാബ്‌വേ അന്താരാഷ്ട്രീയമായ അംഗീകരിക്കപ്പെട്ട ഉടനേ അവർ സിംബാബ്‌വെയിലെത്തി. 2021 ഒക്ടോബറിൽ ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് സിറ്റ്സി ഡംഗറെംബ്ഗയ്ക്ക് സമാധാന സമ്മാനം ലഭിച്ചു. 25,000 യൂറോ പ്രതിഫലമായി നൽകുന്ന ഈ അഭിമാനകരമായ സമ്മാനം പ്രസിദ്ധീകരണ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.
ഗ്രന്ഥസൂചി
തിരുത്തുക- The Letter, 1985.
- She No Longer Weeps, 1987.
- Nervous Conditions, 1988; Ayebia Clarke, 2004.
- The Book of Not: A Sequel to Nervous Conditions, Ayebia Clarke, 2006.