സിറോപീജിയ
അപ്പോസൈനേസീ, സസ്യകുടുംബത്തിലെ ഒരു ജനുസാണ് സിറോപീജിയ (Ceropegia). ആഫ്രിക്ക, തെക്കേഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലെ തദ്ദേശീയസസ്യമാണ്.[1][2] 1753 -ൽ പുറത്തിറങ്ങിയ തന്റെ Species plantarum -ത്തിന്റെ ഒന്നാം വോള്യത്തിൽ കാൾ ലിനയേസ്, ആണ് ഈ ജനുസിനെപ്പറ്റി വിവരിച്ചതും ഈ നാമം നൽകിയതും. പൂക്കൾ മെഴുകുകൊണ്ടുള്ള ഒരു ഫൗണ്ടൻ പോലെ തോന്നിയതിനാലാണ് ഈ പേര് അദ്ദേഹം നൽകിയത്. (‘keros’ = മെഴുക് ‘pege’ = ഫൗണ്ടൻ) (Pooley, 1998). റാന്തൽ പുഷ്പം, പാരച്ചൂട്ട് പുഷ്പം, ബുഷ്മാന്റെ പൈപ്, പാരാസോൾ പുഷ്പം, സ്നെയ്ക് ക്രീപ്പർ, വൈൻഗ്ലാസ് വള്ളി, റോസറി വള്ളി, നെക്ലേസ് വള്ളി എന്നെല്ലാം പേരുകളുണ്ട്.
സിറോപീജിയ | |
---|---|
Ceropegia elegans | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Ceropegia |
കാഴ്ചയ്ക്ക്
തിരുത്തുകചില സ്പീഷിസുകളുടെ വേരുകൾ വണ്ണം വച്ച് കിഴങ്ങുപോലെയാകാറുണ്ട്. ചില സ്പീഷുസുകളിലെ ഇലകൾ വണ്ണം വച്ച് മാംസളമായി കാണാറുണ്ട്. ഒരു കൂടു പോലെയോ, പൈപ്പുപോലെയോ തോന്നിക്കുന്ന ദളപുടമാണ് സിറൊപീജിയയുടേത്. അഞ്ച് ഇതളുകൾ ആവും ഉണ്ടാവുക.[3] ഈച്ചകളാൽ പരാഗണം നടത്താൻ തക്ക രീതിയിലാണു പൂക്കളുടെ വിന്യാസം. പലതരം ഈച്ചവർഗ്ഗങ്ങൾ ഇവയുടെ പരാഗണത്തിനു സഹായിക്കുന്നുണ്ട്. പലസ്ഥലങ്ങളിലും കൂടുപോലെയിരിക്കുന്ന പൂക്കളിൽ താൽക്കാലികമായി കുടുങ്ങിപ്പോകുന്ന ഈച്ചകൾ രക്ഷപ്പെടുമ്പോഴേക്കും പരാഗണം നടക്കുന്നു.[4]
വർഗ്ഗീകരണം
തിരുത്തുകഅറിയപ്പെടുന്ന 180 ഓളം സ്പീഷിസുകൾ ഉണ്ട്, പല പുതിയ സ്പീഷിസുകളും കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു.[4][5] ആഫ്രിക്കയിലെങ്ങും മഡഗാസ്കറിലും ഏഷ്യയിലും ആസ്ത്രേലിയയിലുമെല്ലാം കണ്ടുവരുന്നു.[4]
തെരഞ്ഞെടുത്തസ്പീഷിസുകൾ
തിരുത്തുകചിത്രശാലGallery
തിരുത്തുക-
Ceropegia stapeliiformis
-
Ceropegia linearis
-
Ceropegia rhynchantha
-
Ceropegia fusca
-
Ceropegia candelabrum
അവലംബം
തിരുത്തുക- ↑ Bruyns, P. V. & P. I. Forster. 1991.
- ↑ Flora of China Vol. 16 Page 266 吊灯花属 diao deng hua shu Ceropegia Linnaeus, Sp. Pl. 1: 211. 1753.
- ↑ Dyer, R.A. 1983.
- ↑ 4.0 4.1 4.2 Ollerton, J., Masinde, S., Meve, U., Picker, M., & Whittington, A. (2009).
- ↑ Herbert F. J. Huber: Revision of the genus Ceropegia.
- ↑ http://indiabiodiversity.org/species/show/265670
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Ceropegia. ഫ്ലിക്കറിൽ