സിറിൾ മാർ ബാസ്സേലിയോസ് I

തൊഴിയൂർ സഭ 16 മെത്രാപ്പോലീത്ത

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷനാണ് സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലിത്താ.

നിതാന്ത വന്ദ്യ ദിവ്യ മഹാ മഹിമ ശ്രീ സിറിൽ മാർ ബസേലിയോസ്
സഭമലബാർ സ്വതന്ത്ര സുറിയാനി സഭ
മുൻഗാമിജോസഫ് മാർ കൂറിലോസ് IX
മെത്രാഭിഷേകം2001മെയ് 28
വ്യക്തി വിവരങ്ങൾ
ജനന നാമംകെ . സി സണ്ണി
ജനനം1956 ജൂലൈ 39
കുന്നംകുളം
ദേശീയതഇന്ത്യൻ

1956 ജൂലൈ 30 ന് പോർക്കുളം മാർ ആദായ് ശ്ലീഹാ ഇടവകയിൽ പോർക്കുളം കൂത്തൂര് ചുമ്മാർ - അമ്മിണി ദമ്പതികളുടെ മകനായി സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബിരുദ പഠനം പൂർത്തിയാക്കി 1975 ഡിസംബർ 18ന് പോർക്കുളം മാർ ആദായ് ശ്ലീഹാ ദേവാലയത്തിൽ വച്ച് സഭയുടെ 13-ാം മെത്രാപ്പോലീത്താ അയ്യംകുളം പൗലോസ് മാർ പീലക്ക്സിനോസിൽ നിന്ന് ശെമ്മാശ്ശ പട്ടം സ്വീകരിച്ചു. ഈ ദേവാലയത്തിൽ വച്ചു തന്നെ സഭയുടെ 14-ാം മെത്രാപ്പോലീത്താ കോട്ടപ്പടി കൂത്തൂര് മാത്യുസ് മാർ കൂറിലോസിൽ നിന്ന് 1980 ഫെബ്രുവരി 17 ന് കശീശ്ശാ പട്ടവും സ്വീകരിച്ച് പൗരോഹിത്യ ജീവിതം ആരംഭിച്ചു. സഭയുടെ വിവിധ ഇടവകകളിൽ വികാരിയായി ദീർഘകാലം സേവനം അനുഷ്ടിച്ചു. ഏറെ കാലം സഭയുടെ ചെന്നൈ സെന്റ് ജോർജ്ജ് ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഭയുടെ വിവിധ സഘടനകളുടെ നേതൃത്വ സ്ഥാനങ്ങളും, ഭദ്രാസന ദേവാലയ പുനർനിർമ്മാണ കമ്മിറ്റി സെക്രട്ടറി തുടങ്ങി സഭയുടെ പല ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു. 2001 മാർച്ച് 3 നമ്പാൻ പട്ടവും മാർച്ച് 10 ന് എപ്പിസ്ക്കോപ്പ പട്ടവും തന്റെ മുൻഗാമിയായ സഭയുടെ 15-ാം മെത്രാപ്പോലീത്താ പനക്കൽ ജോസഫ് മാർ കൂറിലോസിൽ നിന്ന് സ്വീകരിച്ചു. തുടർന്ന് 2001 മെയ് 28 ന് ജോസഫ് മാർ കൂറിലോസ് മെത്രാപ്പോലീത്താ സഭയുടെ നേതൃത്വ സ്ഥാനത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷനായും 16-ാംമെത്രാപ്പോലീത്തായായും അഭിക്ഷിത്തനായി.