സിയേറ നെവാദ ദേശീയോദ്യാനം (വെനിസ്വേല)
സിയേറാ നെവാദ ദേശീയോദ്യാനം (PNSN) വെനിസ്വേലയുടെ പടിഞ്ഞാറ് ഭാഗത്ത് മെറിഡ, ബരിനാസ് സംസ്ഥാനങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വെനിസ്വേലയിലെ ഒരു പ്രധാന ദേശീയോദ്യാനമാണ്. 1952 മേയ് 2 ന് പ്രസിഡൻറ് ജർമൻ സുവാരസ് ഫ്ലാമറിക്കിൻറെ ഉത്തരവു പ്രകാരം, ആൻറീസിലെ സിയേറ നെവാദ ഡി മെറിഡയെ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ മുൻനിറുത്തിയാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്. 15 വർഷങ്ങൾക്കുമുമ്പ് രൂപീകരിക്കപ്പെട്ട ആദ്യ ദേശീയോദ്യാനമായ ഹെൻറി പിറ്റിയർ ദേശീയോദ്യാനത്തിനു ശേഷം, പ്രസിഡൻറിൻറെ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെട്ട വെനിസ്വേലയിലെ രണ്ടാമത്തേതാണ് സിയേറ നെവാദ ദേശീയോദ്യാനം.
Sierra Nevada National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Venezuela |
Nearest city | Mérida |
Coordinates | 8°34′N 70°42′W / 8.567°N 70.700°W |
Area | 276,446 ha |
Established | 2 May 1952 |
Governing body | Instituto Nacional de Parques(INPARQUES) National Park Institute |
വെനിസ്വേലയിലെ ഏറ്റവും ഉയരം കൂടിയ ജൈവ പരിസ്ഥിതി സംരക്ഷണ കേന്ദ്രമെന്ന നിലയിൽ സിയേറ നെവാദ വളരെ പ്രാധാന്യമുള്ളതാണ്. വെനിസ്വേലയിലെ 4,978 മീറ്റർ ഉയരമുള്ളതും ഏറ്റവും ഉയർന്ന പർവ്വതനിരയുമായ പിക്കോ ബൊളിവർ ഉൾപ്പെടെ, വെനിസ്വേലൻ ആൻഡീസിന്റെ ഏറ്റവും ഉയരങ്ങളിലാണ് ഈ മേഖലയിലെ പർവ്വതനിരകളെല്ലാം സ്ഥിതിചെയ്യുന്നത്.
ചിത്രശാല
തിരുത്തുക-
Virgin of the Snows
-
Humboldt Peak
-
Coromoto Lagoon
-
Los Nevados Village
-
Santo Cristo Lagoon (Holy Christ Lagoon)
-
Mucubaji river
-
El Suero Lagoon
-
Los Hielitos Lagoon, Bondpland Peak
-
Mucubaji Lagoon
-
Waterfall at the base of Humboldt Peak
-
Verde Lagoon
-
Bolívar Peak
-
Horses in the Park
-
Our Lady of Coromoto chapel