വാഷിംഗ്ടണിലെ സിയാറ്റ്ൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് സിയാറ്റ്ൽ സെൻട്രൽ ലൈബ്രറി. സിയാറ്റ്ൽ പബ്ലിക് ലൈബ്രറി സിസ്റ്റത്തിൽ പെടുന്ന ഒരു ലൈബ്രറികൂടിയാണ് ഇത്. രൂപകല്പനയിലെ വ്യത്യസ്തതകൊണ്ടു തന്നെ ലോകശ്രദ്ധപിടിച്ചുപറ്റിയിട്ടുള്ള ഒരു കെട്ടിടമാണ് സിയാറ്റ്ൽ സെൻട്രൽ ലൈബ്രറിയുടേത്. 11 നിലകളുള്ള ഈ ലൈബ്രറി കെട്ടിടത്തിന് 1.45 ദശലക്ഷം പുസ്തകങ്ങളെ ഉൾക്കൊള്ളാൻ കഴിയും. സ്റ്റീലും ഗ്ലാനുമാണ് ഈ മന്ദിരത്തിന്റെ പ്രധാന നിർമ്മാണസാമഗ്രികൾ. 2004 മേയ് 23ന് ഈ ഗ്രന്ഥശാല പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. [1]

സിയാറ്റ്ലിലെ സെൻട്രൽ ലൈബ്രറി മന്ദിരം

റെം കൂൾഹാസും ജോഷ്വാ പ്രിൻസ് റാമോസുമ്മാണ് ലൈബ്രറിയുടെ പ്രധാന ശില്പികൾ. 362,987ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണ്ണം. 143 വാഹനങ്ങൾ പാർക് ചെയ്യാൻ സാധിക്കുന്ന് ഒരു അണ്ടർഗ്രൗണ്ട് പാർക്കിങ് ഏരിയയും ഈ കെട്ടിടത്തിന്റെ ഭാഗമാണ്.