സിന്തറ്റിക് ഡയമണ്ട്

കൃത്രിമ രാസ പ്രവർത്തനങ്ങളിലൂടെ നിർമ്മിക്കുന്ന രത്നങ്ങളെയാണ് സിന്തറ്റിക് ഡയമണ്ട് എന്ന് വിളി

കൃത്രിമ രാസ പ്രവർത്തനങ്ങളിലൂടെ നിർമ്മിക്കുന്ന രത്നങ്ങളെയാണ് സിന്തറ്റിക് ഡയമണ്ട് എന്ന് വിളിക്കുന്നത്. യഥാർത്ഥ രത്നങ്ങൾ പ്രകൃതിയിലെ ഭൂഗർഭപ്രവർത്തനങ്ങളുടെ ഫലമായാണ് ഉണ്ടാവുന്നത് . സിന്തറ്റിക് രത്നങ്ങളെ HPHT ഡയമണ്ട് , CVD ഡയമണ്ട് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഉയർന്ന മർദ്ദത്തിലും ഉയർന്ന താപനിലയിലും (ഹൈപ്രഷർ-ഹൈ ടെമ്പറെച്ചർ) നിർമിച്ച് എടുക്കുന്ന രത്നങ്ങളെ HPHT ഡയമണ്ട് എന്ന് വിളിക്കുന്നു. കെമിക്കൽ വേപ്പർ ഡിപ്പോസിഷൻ രീതിയിൽ തയ്യാർ ചെയ്യുന്നവയാണ് CVD ഡയമണ്ടുകൾ. പ്രകൃത്യാ കാണപ്പെടുന്ന രത്നങ്ങളെ പോലെ തന്നെ ഇവയും പരിശുദ്ധ കാർബൺ (ക്രിസ്റലീകൃത ഐസോട്രോപ്പിക് 3D രൂപം) തന്നെയാണ്.[1]

Six non-faceted diamond crystals of 2–3 mm size; the diamond colors are yellow, green-yellow, green-blue, light-blue, light-blue and dark blue
ഹൈപ്രഷർ-ഹൈ ടെമ്പറെച്ചർ രീതിയിൽ നിർമ്മിച്ച വിവിധ നിറത്തിൽ ഉള്ള സിന്തറ്റിക് ഡയമണ്ടുകൾ
"https://ml.wikipedia.org/w/index.php?title=സിന്തറ്റിക്_ഡയമണ്ട്&oldid=3647374" എന്ന താളിൽനിന്ന് ശേഖരിച്ചത്