സിനിക്ക മോങ്കാരെ (ജനനം: മാർച്ച് 6, 1947) ഫിൻലൻഡിലെ വിവിധ കാബിനറ്റുകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ച ഫിന്നിഷ് വൈദ്യനും രാഷ്ട്രീയക്കാരിയുമാണ്.

സിനിക്ക മോങ്കാരെ
Minister of Social Affairs and Health
ഓഫീസിൽ
13 April 1995 – 14 April 1999
പ്രധാനമന്ത്രിPaavo Lipponen
മുൻഗാമിJorma Huuhtanen
പിൻഗാമിMaija Perho
ഓഫീസിൽ
17 April 2003 – 19 April 2007
പ്രധാനമന്ത്രിAnneli Jäätteenmäki
Matti Vanhanen
മുൻഗാമിMaija Perho
പിൻഗാമിTuula Haatainen
Minister of Labour
ഓഫീസിൽ
15 April 1999 – 24 February 2000
പ്രധാനമന്ത്രിPaavo Lipponen
മുൻഗാമിLiisa Jaakonsaari
പിൻഗാമിTarja Filatov
Minister of Trade and Industry
ഓഫീസിൽ
25 February 2000 – 16 April 2003
പ്രധാനമന്ത്രിPaavo Lipponen
മുൻഗാമിErkki Tuomioja
പിൻഗാമിMauri Pekkarinen
വ്യക്തിഗത വിവരങ്ങൾ
ജനനം
Taru Sinikka Mönkäre

(1947-03-06) 6 മാർച്ച് 1947  (77 വയസ്സ്)
Sippola, Finland
രാഷ്ട്രീയ കക്ഷിSocial Democratic Party

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1947 മാർച്ച് 6-ന് സിപ്പോളയിലാണ് സിനിക്ക മൊങ്കറെ ജനിച്ചത്.[1] മെഡിസിൻ, സർജറി എന്നിവയിൽ അവർ പിഎച്ച്‌ഡി നേടിയിട്ടുണ്ട്.[2]

സിനിക്ക മോങ്കാരെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തു.[3] 1981 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ അവർ ഇമാത്രാ സിറ്റി കൗൺസിലിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[4] 1987-ൽ ഫിന്നിഷ് പാർലമെന്റിൽ അംഗമായ അവർ 1991 വരെ അവിടെ സേവനമനുഷ്ഠിച്ചു.[5] സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ് മോങ്കാരെ. അവർ വ്യത്യസ്ത മന്ത്രിപദങ്ങൾ വഹിച്ചിട്ടുണ്ട്. ആദ്യത്തെ മന്ത്രിസ്ഥാനം സാമൂഹ്യകാര്യ-ആരോഗ്യ മന്ത്രിയും പരിസ്ഥിതി (ഭവന) മന്ത്രാലയത്തിലെ മന്ത്രിയെന്ന നിലയിലുമായിരുന്നു (1995-1999).[6] പിന്നീട് 1999 മുതൽ 2000 വരെയുള്ള കാലത്ത് തൊഴിൽ മന്ത്രിയായിരുന്നു.[7] തുടർന്ന് 2000 മുതൽ 2003 വരെ വ്യാപാര വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിച്ചു.[8][9] അവരുടെ ഭരണകാലത്ത് ഒരു പുതിയ ആണവ നിലയത്തിന്റെ നിർമ്മാണത്തെ അവർ പിന്തുണച്ചിരുന്നു.[10] 2003 ഏപ്രിൽ 17-ന് പ്രധാനമന്ത്രി അന്നേലി ജാട്ടീൻമാക്കിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിലേക്ക് അവർ സാമൂഹ്യകാര്യ-ആരോഗ്യ മന്ത്രിയായി നിയമിതയായി.[11] 2005 സെപ്‌റ്റംബർ 23-ന്, അവരുടെ അഭ്യർത്ഥനപ്രകാരം അവരെ ഓഫീസിൽ നിന്ന് നീക്കം ചെയ്യുകയും പകരം തുലാ ഹാറ്റെയ്നെനെ ആ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.[12]

  1. "Finland". VIPS. Retrieved 1 ജൂൺ 2013.
  2. "Finland". VIPS. Retrieved 1 ജൂൺ 2013.
  3. "Finland". VIPS. Retrieved 1 ജൂൺ 2013.
  4. "Finland". VIPS. Retrieved 1 ജൂൺ 2013.
  5. "Finland". VIPS. Retrieved 1 ജൂൺ 2013.
  6. "Finland Ministers". Women Leaders. Retrieved 1 ജൂൺ 2013.
  7. "Finnish Government - Ministers of Labor". Valtioneuvosto.fi. Archived from the original on 14 ഏപ്രിൽ 2018. Retrieved 14 ഏപ്രിൽ 2018.
  8. "Finland Ministers". Women Leaders. Retrieved 1 ജൂൺ 2013.
  9. "Finnish Government - Ministers of Trade and Industry". Valtioneuvosto.fi. Archived from the original on 12 ജൂൺ 2018. Retrieved 30 മാർച്ച് 2018.
  10. "Ministers Mönkäre and Hassi on opposite sides of nuclear power issue". Helsingin Sanomat. 18 ജനുവരി 2002. Retrieved 1 ജൂൺ 2013.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Jäätteenmäki's Government appointed". Finnish Embassy. 9 മേയ് 2003. Retrieved 1 ജൂൺ 2013.
  12. "Ministerial changes in Finnish Government" (Press release). Prime Minister's Office. 23 സെപ്റ്റംബർ 2005.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സിനിക്ക_മോങ്കാരെ&oldid=3996416" എന്ന താളിൽനിന്ന് ശേഖരിച്ചത്