സിദ്ധാർത്ഥൻ പരുത്തിക്കാട്
മലയാള സാഹിത്യകാരനും ചെറുകഥാകൃത്തുമാണ് സിദ്ധാർത്ഥൻ പരുത്തിക്കാട് (ജനനം: 1 ഏപ്രിൽ 1944). സമഗ്രസംഭാവനയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1] അദ്ദേഹത്തി്തിൻ്റെ പുത്രിയാാണ് പ്രശസ്ത മാധ്യമ പ്രവർത്തക സ്മൃതി പരുത്തിക്കാട്
ജീവിതരേഖ
തിരുത്തുകപത്രപ്രവർത്തകനായിരുന്നു. ദേശാഭിമാനി ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. കൃ: തടവറകൾ (നോവൽ), ഏതോ ഒരാൾ (ചെറുകഥാ സമാഹാരം).
കുടുംബം
തിരുത്തുകഭാര്യ സരസ്വതി അദ്ധ്യാപികയായിരുന്നു. മക്കൾ സ്‌മൃതി പരുത്തിക്കാട് , ശ്രുതി പരുത്തിക്കാട്. ഇരുവരും മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു[2]
കൃതികൾ
തിരുത്തുക- പരുത്തിക്കാടിന്റെ കഥകൾ (1999)
- തടവറകൾ (1985)
- ഏതോ ഒരാൾ (1978)
പുരസ്കാരങ്ങൾ
തിരുത്തുക- സമഗ്രസംഭാവനയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ https://m.vanitha.in/justin/smruthy-paruthikad-journalist-interview-vanitha-magazine.html