സിങ്ങ് സ്റ്റ്രീറ്റ്
ജോൺ കാർനി സംവിധാനവും, കൊ-പ്രൊഡ്യൂസും ചെയ്ത ഒരു ഇംഗ്ലീഷ് മ്യൂസിക്കൽ കോമഡി-ഡ്രാമ സിനിമയാണ് സിങ്ങ് സ്റ്റ്രീറ്റ്. ലൂസി ബോയ്ന്ടൺ, മരിയ ഡോയിൽ കെന്നെഡി, ജാക്ക് റെയ്നർ, കെല്ലി തോർന്ട്ടൺ, ഫെർഡിയ വാൽഷ് പീലോ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു പെൺകുട്ടിയ തന്നോട് ചേർക്കാൻ ഒരു കുട്ടി തുടങ്ങുന്ന മ്യൂസിക്കൽ ബാന്റിന്റെ കഥയാണ് സിനിമ.
സിങ്ങ് സ്റ്റ്രീറ്റ് | |
---|---|
പ്രമാണം:Sing Street poster.jpeg | |
സംവിധാനം | John Carney |
നിർമ്മാണം |
|
കഥ | John Carney Simon Carmody |
തിരക്കഥ | John Carney |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | Yaron Orbach |
ചിത്രസംയോജനം |
|
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English |
സമയദൈർഘ്യം | 105 minutes[2] |
ആകെ | $13.5 million[3] |
2016 ജനുവരി 24 ന് സുന്ദൻസ് ഫിലിം ഫെസ്റ്റ്‍വലിൽ വച്ച് ലോക ശ്രദ്ധ നേടി.[4] 2016 മാർച്ച് 17ന് ഐർലാന്റിലാണ് ആദ്യ പ്രദർശനം,[5] പിന്നീട് ഏപ്രിൽ 15ന് യു.എസിലും, മെയ് 20 -ന് യുണൈറ്റഡ് കിണ്ടത്തിലും പ്രദർശിപ്പിച്ചു.[6]
പ്ലോട്ട്
തിരുത്തുക1985 -ലെ സൗത്ത് ഇന്നർ സിറ്റിയായ ദുബ്ലിനിലെ, റോബേർട്ട് ലോവ്ലർ ( എയ്ഡൻ ഗില്ലെൻ) തന്റെ ആർക്കിടെക്കച്ചർ പരിശീലനവും, വിവാഹവും, മദ്യപാനവും, പുകവലിയുംമൂലം ജീവിതം വഴിമുട്ടുകയാണ്. അപ്പോഴാണ് തന്റെ കുടുംബത്തിൽ പണം ലാഭിക്കാനായി ചെറിയ മകനായ കോണറിനെ ( ഫെർഡിയ വാൽഷ് പീലോ) ഉയർന്ന ഫീസ് കൊടുക്കേണ്ട വിദ്യാലയത്തിൽ നിന്ന് സൗജന്യമായുള്ള സർക്കാർ സ്ക്കൂളായ സിങ്ങ് സ്റ്റ്രീറ്റ് സി.ബി.എസിലേക്ക് മാറ്റുന്നതായി അറിയിക്കുന്നത്.
പിന്നീട് ആ സ്ക്കൂളിന്റെ പുറത്ത് റഫീന ( ലൂസി ബോയ്ല്ടോൺ) എന്ന പെൺകുട്ടിയെ കാണുകയും, റഫീനയെ ത്രസിപ്പിക്കാനായി തന്റേതായ സംഗീത ബാന്റ് നിർമ്മിക്കുന്നതാണ് കഥ. അതിനായി കോണറിന് ആ സ്ക്കൂളിൽ തന്നെ കൂട്ടുകാരെ കിട്ടുന്നു. അവരെല്ലാവരും ചേർന്ന് തന്റെ സംഗീത ബാന്റിനെ വലുതാക്കുകയും റഫീനയും, അതിന്റെ ഭാഗമാകുകയും ചെയ്യുന്നു. ഏട്ടനായ ബ്രെന്ഡൻ ( ജാക്ക് റെയ്നർ) ആണ് കോണറിനെ എപ്പോഴും സഹായിക്കുകയും, നിർദ്ദേശങ്ങൾ നൽകുകയും, തന്റേതായ പാത കെട്ടിപ്പൊക്കുവാൻ പഠിപ്പിക്കുന്നതും. ആ ബാന്റിന്റെ നിർമ്മാണത്തോടെ കോണർ സ്ക്കൂളിൽ നേരിടുന്ന പ്രശ്നങ്ങളും സിനിമയുടെ പ്രധാന ഭാഗങ്ങളാണ്.
റഫീനയുടെ അഭിലാഷം ലണ്ടണിലേക്ക് പോയി അവിടെ ഒരു മോഡലാകണമെന്നാണ്, അതോടെ കോണറിന്റെയും ആഗ്രഹം അതായി മാറുന്നു. വർദ്ധിച്ചുവരുന്ന കുടുംബപ്രശ്നങ്ങളുമായി ഒത്തുചേരാനാകാതെ, റഫീനയോടൊപ്പം റഫീനയുടെ ആഗ്രഹം സഫലമാക്കാനും, ലണ്ടണിൽ പുതിയൊരു ജീവിതം നയിക്കാനുമായി കടൽ താണ്ടി പോകുന്നതാണ് കഥാന്ത്യം. എല്ലായ്പ്പോഴും, കൂടെയുണ്ടായിരുന്ന ഏട്ടനാണ് അവരെ അക്കരയെത്തിച്ചത്.
സഹോദരന്മാർ തമ്മിലുള്ള തീവ്ര ബന്ധത്തേയും, എടുത്തു കാണിക്കുന്നതാണ് സിങ്ങ് സ്റ്റ്രീറ്റ്.
സമർപ്പണം
തിരുത്തുകലോകത്തെ എല്ലാ സഹോദരന്മാർക്കായിട്ടാണ് സിനിമ സമർപ്പിച്ചിരിക്കുന്നത്. [7]
കാസ്റ്റ്
തിരുത്തുകപ്രൊഡക്ഷൻ
തിരുത്തുകസിങ്ങ് സ്റ്റ്രീറ്റ് | |
---|---|
പ്രമാണം:Sing Street poster.jpeg | |
സംവിധാനം | John Carney |
നിർമ്മാണം |
|
കഥ | John Carney Simon Carmody |
തിരക്കഥ | John Carney |
അഭിനേതാക്കൾ |
|
ഛായാഗ്രഹണം | Yaron Orbach |
ചിത്രസംയോജനം |
|
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English |
സമയദൈർഘ്യം | 105 minutes[9] |
ആകെ | $13.5 million[10] |
- ↑ "Film Distributor's Association - Past, present and future releases". Archived from the original on 2013-08-27. Retrieved February 19, 2016.
- ↑ "SING STREET (12A)". British Board of Film Classification. 15 March 2016. Retrieved 15 March 2016.
- ↑ "Sing Street (2016)". Box Office Mojo. Retrieved December 13, 2016.
- ↑ "Sing Street". Sundance.org. Archived from the original on 2019-07-31. Retrieved 19 January 2016.
- ↑ "Sing Street". FilmDates.co.uk.
- ↑ D'Alessandro, Anthony (23 February 2016). "Weinstein Co. Dates 'Sing Street' & Roberto Duran Boxing Title 'Hands of Stone'". Deadline.com. Retrieved 23 February 2016.
- ↑ Malahovska, Julia (27 February 2016). "#GFF16 Glasgow Film Festival 2016: SING STREET Review". Screen Relish. Archived from the original on 2017-01-27. Retrieved 31 March 2016.
- ↑ "Film Distributor's Association - Past, present and future releases". Archived from the original on 2013-08-27. Retrieved February 19, 2016.
- ↑ "SING STREET (12A)". British Board of Film Classification. 15 March 2016. Retrieved 15 March 2016.
- ↑ "Sing Street (2016)". Box Office Mojo. Retrieved December 13, 2016.