സിഗ്നാഗി
ജോർജിയയുടെ കിഴക്കൻ മേഖലയായ കാഖെട്ടിയിലെ ഒരു നഗരവും സിഗ്നാഗി മുനിസിപ്പാലിറ്റിയുടെ ഭരണകേന്ദ്രവുമാണ് സിഗ്നാഗി അഥവാ സിഘ്നാഘി (Georgian: სიღნაღი). ജോർജിയയിലെ ഏറ്റവും ചെറിയ പട്ടണങ്ങളിൽ ഒന്നാണിതെങ്കിലും[2] ജോർജിയയിലെ മുന്തിരി വളരുന്ന പ്രദേശങ്ങളുടെ ഹൃദയഭാഗത്തായുള്ള ഇതിൻറെ സ്ഥാനവും സുന്ദരമായ പ്രകൃതിദൃശ്യങ്ങളും മറ്റും സിഗ്നാനിയെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ഒരു കുത്തനെയുള്ള കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതും വിശാലമായ അലാസാനി താഴ്‌വരയ്ക്ക് അഭിമുഖമായി കോക്കസസ് മലനിരകൾ കാണാവുന്ന രീതിയിലുമാണ് നഗരത്തിന്റെ കിടപ്പ്.
സിഗ്നാഗി სიღნაღი | |
---|---|
Signagi as seen from a nearby hill | |
Coordinates: 41°37′07″N 45°55′18″E / 41.61861°N 45.92167°E | |
Country | Georgia (country) |
Province | Kakheti |
ഉയരം | 836 മീ(2,743 അടി) |
താഴ്ന്ന സ്ഥലം | 720 മീ(2,360 അടി) |
(2014) | |
• ആകെ | 1,485 |
സമയമേഖല | EET |
• Summer (DST) | UTC+4 (EEST) |
Postal code | 4200 |
ഏരിയ കോഡ് | +995 99 |
വെബ്സൈറ്റ് | www.signagi.com.ge |
[1] |
ചരിത്രം
തിരുത്തുകജോർജിയയിലെ കാഖെട്ടി മേഖലയിൽ സ്ഥിതിചെയ്യുന്ന സിഗ്നാഗിയിൽ പാലിയോലിത്തിക് കാലഘട്ടം മുതൽ മനുഷ്യവാസമുണ്ടായിരുന്നു. ഒരു കുടിയേറ്റകേന്ദ്രം എന്ന നിലയിൽ സിഗ്നാനി ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് 18 ആം നൂറ്റാണ്ടിന്റെ തുടക്കത്തലാണ്. 1762 ൽ, ജോർജിയയിലെ ഹെരാക്ലിയസ് രണ്ടാമൻ രാജാവ്, നഗരത്തിൻറെ നിർമ്മാണത്തിന് ഉത്തരവിടുകയും ദാഗിസ്താൻ ഗോത്രവർഗക്കാരുടെ ആക്രമണങ്ങളിൽ നിന്ന് ഈ പ്രദേശത്തെ സംരക്ഷിക്കുവാനായി ഇവിടെ ഒരു കോട്ട നിർമ്മിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "Signagi (Abashis Raioni, Georgia)". Retrieved 2011-03-08.
- ↑ (in Georgian) The 2002 Census results, p. 47 (PDF format). The Statistics Department of Georgia. Retrieved on April 1, 2007.