സിക്കോൺ, നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ വ്യാവസായിക പ്രാന്തപ്രദേശമാണ് സിക്കോൺ. ഇവിടുത്തെ ജനസംഖ്യ 255 ആണ്. സ്റ്റുവർട്ട് ഹൈവേയുടെ തൊട്ടടുത്താണ് സിക്കോൺ സ്ഥിതിചെയ്യുന്നത്. സിക്കോണിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വളരെ കുറച്ച് വീടുകളുണ്ട്. എന്നാൽ ഈ പ്രദേശത്ത് കൂടുതലും വ്യവസായങ്ങളാണ്. 2.067 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിൽ നിന്ന് ഏകദേശം 1289 കിലോമീറ്റർ അകലെയാണ് സിക്കോൺ സ്ഥിതിചെയ്യുന്നത്.[2] ഓസ്‌ട്രേലിയൻ സെൻട്രൽ സ്റ്റാൻഡേർഡ് ടൈം സോണിനുള്ളിലാണ് സിക്കോൺ.

Ciccone
ആലീസ് സ്പ്രിംഗ്സ്നോർത്തേൺ ടെറിട്ടറി
Ciccone is located in Northern Territory
Ciccone
Ciccone
നിർദ്ദേശാങ്കം23°41′32″S 133°52′11″E / 23.69222°S 133.86972°E / -23.69222; 133.86972
ജനസംഖ്യ255 (2016)[1]
 • സാന്ദ്രത130/km2 (330/sq mi)
പോസ്റ്റൽകോഡ്0870
വിസ്തീർണ്ണം2 km2 (0.8 sq mi)
LGA(s)ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
Territory electorate(s)ബ്രെയ്‌റ്റ്‌ലിംഗ്
ഫെഡറൽ ഡിവിഷൻലിംഗിരി

ചരിത്രം

തിരുത്തുക

മധ്യ ഓസ്‌ട്രേലിയയിലെ ആദ്യകാല ഇറ്റാലിയൻ പയനിയർമാരായിരുന്ന പാസ്ക്വെയ്ൽ "പാറ്റ്സി" (1888-1993), അന്റോണിയ (1891-1979) സിക്കോൺ (pronounced Chic-own) എന്നിവരുടെ പേരിലാണ്. ഇറ്റലിയിലെ കാലാബ്രിയയിലെ സെറാറ്റയിലാണ് പാസ്ക്വെയ്‌ലും അന്റോണിയയും ജനിച്ചത്. 1926 ൽ ഓസ്ട്രേലിയയിലെത്തി. ആലീസ് സ്പ്രിംഗ്സിൽ സ്ഥിരതാമസമാക്കിയ അവർ ഈ പ്രദേശത്ത് നിരവധി ഖനികൾ സ്ഥാപിക്കുകയും സ്വർണ്ണവും മറ്റ് ലോഹങ്ങളും ഖനനം ചെയ്യുകയും ചെയ്തു.[3]

  1. Australian Bureau of Statistics (27 June 2017). "Ciccone(NT)". 2016 Census QuickStats. Retrieved 25 September 2016.  
  2. "Ciccone Suburb Alice Springs, Northern Territory". australias.guide. Retrieved 9 ഒക്ടോബർ 2019.
  3. "Ciccone". NT Place Names Register. Northern Territory Government. Retrieved 3 February 2016.