സിംപിൾ ഇംഗ്ലീഷ് വിക്കിപീഡിയ

സിംപിൾ ഇംഗ്ലീഷ് വിക്കിപീഡിയ എന്നത് വിക്കിപീഡിയയുടെ പരിഷ്കരിച്ച ഇംഗ്ലീഷ് പതിപ്പാണ്. ഇത് പ്രാഥമികമായും ഇംഗ്ലീഷ് ഭാഷയുടെ ലളിതരൂപങ്ങളായ ബേസിക് ഇംഗ്ലീഷ്, ലേണിങ് ഇംഗ്ലീഷ് എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെട്ടതാണ്.[1]. ഒരു ആംഗ്ലിക് ഭാഷയിലോ ഇംഗ്ലീഷ് അധിഷ്‌ഠിത പിഡ്‌ജിൻ അല്ലെങ്കിൽ ക്രിയോളിലോ എഴുതിയ ഏഴ് വിക്കിപീഡിയകളിൽ ഒന്നാണിത്. "വിദ്യാർത്ഥികൾ, കുട്ടികൾ, പഠന ബുദ്ധിമുട്ടുള്ള മുതിർന്നവർ, ഇംഗ്ലീഷ് പഠിക്കാൻ ശ്രമിക്കുന്ന ആളുകൾ എന്നിങ്ങനെ വ്യത്യസ്ത ആവശ്യങ്ങളുള്ള ആളുകൾക്ക്" ഒരു വിജ്ഞാനകോശം നൽകുകയെന്ന പ്രഖ്യാപിത ലക്ഷ്യമാണ് ഈ സൈറ്റിനുള്ളത്. [2] സിമ്പിൾ ഇംഗ്ലീഷ് വിക്കിപീഡിയയുടെ അടിസ്ഥാന അവതരണ ശൈലി തുടക്കക്കാർക്ക് ഇംഗ്ലീഷ് പഠിക്കാൻ സഹായകരമാക്കുന്നു. [3] ഇതിന്റെ ലളിതമായ പദഘടനയും വാക്യഘടനയും, ചില സൂക്ഷ്മതകൾ കാണുന്നില്ലെങ്കിലും സാധാരണ ഇംഗ്ലീഷ് വിക്കിപീഡിയയുമായി താരതമ്യപ്പെടുത്തുമ്പോൾ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.

സിംപിൾ ഇംഗ്ലീഷ് വിക്കിപീഡിയ
Logo of the Simple English Wikipedia
Screenshot
വിഭാഗം
Online encyclopedia
ലഭ്യമായ ഭാഷകൾ
ഉടമസ്ഥൻ(ർ)Wikimedia Foundation
യുആർഎൽsimple.wikipedia.org
വാണിജ്യപരംNo
അംഗത്വംOptional
ഉപയോക്താക്കൾ15,35,535 users, ഫലകം:Rounded calculation administrators as of 18 ഡിസംബർ 2024
ആരംഭിച്ചത്September 18, 2001
  1. Parris, Sheri R. (2009). Adolescent Literacy, Field Tested: Effective Solutions for Every Classroom. International Reading Assoc. p. 76. ISBN 978-0-87207-695-2. A version of Wikipedia, called Simple English Wikipedia, contains entries using the 2,000 or so most common words in English, and is well suited for younger readers.Parris, Sheri R. (2009). Adolescent Literacy, Field Tested: Effective Solutions for Every Classroom. International Reading Assoc. p. 76. ISBN 978-0-87207-695-2. A version of Wikipedia, called Simple English Wikipedia, contains entries using the 2,000 or so most common words in English, and is well suited for younger readers.
  2. Simple English Wikipedia, 2009. Retrieved 26 January 2016
  3. Fabien Snauwaert (2010). How to Learn English. p. 34. Retrieved 18 June 2011.Fabien Snauwaert (2010). How to Learn English. p. 34. Retrieved 18 June 2011.