സാൽപ്പ് ബി. സി. ഇ ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക് പ്രസവശുശ്രൂഷകയായിരുന്നു. അവരുടെ രചനകൾ പ്ലീനിയുടെ രേഖകളിൽ നിന്നാണ് അറിയാൻ സാധിച്ചത്. [1]

പ്ലീനിയുടെ വിവരണം തിരുത്തുക

Lemnos ൽ നിന്നുള്ള ഒരു ഗ്രീക്ക് പ്രസവശുശ്രൂഷകയായിരുന്നു (obeterix) സാൽപ്പ്. [1][2] ഗ്രീക്കിലുള്ള അവരുടെ പേര് ഒരു മൽസ്യത്തിനുണ്ട്. [1] സാൽപ്പെയുടെ ഔഷധങ്ങൾ പ്ലീനി വിവരിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള വിവരങ്ങളുടെ ഏകസ്രോതസ്സാണ് പ്ലീനി. [1][2] paignia അല്ലെങ്കിൽ ലഘുവായ പുസ്തകങ്ങൾ എഴുതിയ Lesbos ലെ ഒരു സാൽപ്പിനെക്കുറിച്ച് Atheneus എഴുതിയിട്ടുണ്ട്. ഇവയെല്ലാം ഒരു വ്യക്തി തന്നെയാകാനാണ് സാധ്യത.[1]

സാൽപ്പെയുടെ ഔഷധങ്ങൾ തിരുത്തുക

സൂര്യാഘാതം, stiffness, നായയുടെ കടിയേക്കൽ, ചെങ്കണ്ണ് [1] എന്നിവയ്ക്കുള്ള സാൽപ്പെയുടെ മരുന്നുകൾ പ്ലീനി വിവരിക്കുന്നുണ്ട്. കേശനാശകമായ aphrodisiac എന്ന ലേപനത്തെക്കുറിച്ചും, നായയെ കുരയ്ക്കതെ തടയാനുള്ള ഒരു മാർഗ്ഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. [1] അവരുടെ രണ്ട് പ്രധാനപ്പെട്ട് ചേരുവകൾ ഉമിനീരും മൂത്രവുമായിരുന്നു. ഇവ രണ്ടിനും പ്രകൃത്യവും പ്രകൃത്യാതീതവുമായ ശക്തികൾ ഉണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. [1] സാൽപ്പിന്റെ സാധാരണയായി Laïs മായാണ് താരതമ്യപ്പെടുത്തുന്നത്. പേപ്പട്ടിവിഷബാധയ്ക്കും പനികൾക്കും എതിരെ ആർത്തവരക്തത്തിന്റെ ശക്തികളെ അവരിരുവരും അംഗീകരിച്ചിരുന്നു. [1][2] ഔഷധക്കുട്ടുകൾ അസുഖം ഭേദമാക്കുന്നത് ചിലപ്രത്യേക പദാർത്ഥങ്ങളുടെ ശക്തിമൂലമാണെന്ന വിശ്വാസം ആ സമയങ്ങളിലെ വൈദ്യമേഖലയിൽ സാധാരണമായിരുന്നു. [1]


അവലബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 Plant, edited by I.M. (2004). Women writers of ancient Greece and Rome : an anthology (University of Oklahoma Press ed.). Norman: University of Oklahoma Press. pp. 115–116. ISBN 0806136219. {{cite book}}: |first= has generic name (help)
  2. 2.0 2.1 2.2 Ogilvie, Marilyn Bailey (1986). Women in science : antiquity through the nineteenth century : a biographical dictionary with annotated bibliography (2. print. ed.). Cambridge, Mass.: MIT Press. p. 156. ISBN 026215031X.
"https://ml.wikipedia.org/w/index.php?title=സാൽപ്പ്&oldid=3779208" എന്ന താളിൽനിന്ന് ശേഖരിച്ചത്