സാൽപിഞ്ജെക്ടമി
ഒരു ഫാലോപ്യൻ ട്യൂബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനെയാണ് സാൽപിഞ്ജെക്ടമി ഇംഗ്ലീഷ്:Salpingectomy എന്ന് പറയുന്നത്. ഒരു എക്ടോപിക് ഗർഭധാരണം അല്ലെങ്കിൽ അർബുദം എന്നിവയെ ചികിത്സിക്കുന്നതിനോ ക്യാൻസർ തടയുന്നതിനോ അല്ലെങ്കിൽ ഒരു ഗർഭനിരോധന മാർഗ്ഗമായോ ഇത് ചെയ്യാവുന്നതാണ്.
Salpingectomy | |
---|---|
ICD-9-CM | 66.4-66.6 |
MeSH | D058994 |
അണ്ഡാശയ ട്യൂബ്-നഷ്ടപ്പെടാതെ ചെയ്യുന്ന ശസ്ത്രക്രിയകളിൽ എക്ടോപിക് ഗർഭധാരണത്തിനുള്ള സാധ്യത മൂലം ഈ വിദ്യയ്ക്ക് കൂടുതൽ സ്വീകാര്യത ഉണ്ട്. ഈ പ്രയോഗം പഴയപറടി ആക്കാൻ പറ്റാത്തതും ട്യൂബൽ ലിഗേഷനേക്കാൾ ഫലപ്രദവുമാണ്.
വർഗ്ഗീകരണം
തിരുത്തുകസാൽപിങ്കോസ്റ്റമി, സാൽപിങ്കോട്ടമി എന്നിവയിൽ നിന്ന് വ്യത്യസ്തമാണ് സാൽപിംഞ്ജെക്ടമി . പിന്നീടുള്ള രണ്ട് പദങ്ങൾ പലപ്പോഴും മാറിമാറി ഉപയോഗിക്കുകയും ട്യൂബിലേക്ക് ഒരു തുറസ്സുണ്ടാക്കുന്നതിനെ സൂചിപ്പിക്കുകയും ചെയ്യുന്നു (ഉദാഹരണത്തിന് ഒരു എക്ടോപിക് ഗർഭം നീക്കം ചെയ്യാൻ), പക്ഷേ ട്യൂബ് തന്നെ നീക്കം ചെയ്യപ്പെടുന്നില്ല. [1] സാങ്കേതികമായി, ശസ്ത്രക്രിയയിലൂടെ ഒരു പുതിയ ട്യൂബൽ ഓപ്പണിംഗ് സൃഷ്ടിക്കുന്നത് ഒരു സാൽപിങ്കോസ്റ്റമി ആയിരിക്കും, അതേസമയം എക്ടോപിക് നീക്കം ചെയ്യുന്നതിനായി ട്യൂബിനുള്ളിലെ മുറിവ് ഒരു സാൽപിങ്കോട്ടമിയാണ് .
ചരിത്രം
തിരുത്തുകരക്തസ്രാവം ഉള്ള ഗർഭാശേതര ഗർഭമുള്ള സ്ത്രീകളിൽ 1883 ൽ ലോസൺ ടെയ്റ്റ് ഈ പ്രക്രിയ നടത്തി; ഈ നടപടിക്രമം പിന്നീട് എണ്ണമറ്റ സ്ത്രീകളുടെ ജീവൻ രക്ഷിച്ചു. സാൽപിംഗെക്ടമിക്കുള്ള മറ്റ് സൂചനകളിൽ രോഗബാധയുള്ള ട്യൂബുകൾ (ഹൈഡ്രോസാൽപിൻക്സ് പോലെ) അല്ലെങ്കിൽ ട്യൂബൽ ക്യാൻസറിനുള്ള ശസ്ത്രക്രിയയുടെ ഭാഗമായി ഉൾപ്പെടുന്നു.