സാർത്ഥക അക്കം
ദശാംശസംഖ്യകളുമായി ബന്ധപ്പെടുന്ന ഒരു പ്രയോഗമാണ് സാർത്ഥക അക്കം( Significant Digits) . ദശാംശബിന്ദുവിനു ഇടതുവശത്തെ പൂജ്യമല്ലാത്ത ആദ്യ അക്കത്തിൽ നിന്നു വലതുവശത്തെ അവസാന അക്കം വരെയുള്ള അക്കങ്ങളാണ് ഇവ. ഇടതുവശത്ത് പൂജ്യം ഇല്ലാത്ത അക്കങ്ങൾ ഇല്ലെങ്കിൽ ബിന്ദുവിന്റെ വലതുവശത്തെ ആദ്യ അക്കത്തിൽ നിന്നും ഇത് കണക്കാക്കേണ്ടതാണ്. [1] [2]
ഉദാഹരണം
തിരുത്തുക- 0.444 എന്ന സംഖ്യയിൽ മൂന്നു സാർത്ഥക അക്കങ്ങളുണ്ട്.
- 2.8943 ൽ അഞ്ചു സാർത്ഥക അക്കങ്ങളുണ്ട്.
- 0.005182 എന്ന സംഖ്യയിൽ നാലു സാർത്ഥക അക്കങ്ങളുണ്ട്.
അവലംബം
തിരുത്തുക- ↑ സംഖ്യകളുടെ പുസ്തകം. ഡി.സി ബുക്സ് 2009- പേജ് 47
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-20. Retrieved 2013-12-20.