അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കോസ്റ്റ് റേഞ്ച് മലനിരകളിൽ സ്ഥിതിചെയ്യന്ന ഒരു കൌണ്ടിയാണ് സാൻ ബെനിറ്റോ കൌണ്ടി. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 55,269 ആയിരുന്നു. ഈ കൌണ്ടിയുടെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്നത് ഹോളിസ്റ്റെർ നഗരത്തിലാണ്. സാൻ ജോസ്-സാൻ ഫ്രാൻസിസ്കോ-ഓക്ലാന്റ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സാൻ ജോസ്- സണ്ണിവെയിൽ-സാന്താ ക്ലാര, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ് സാൻ‌ ബെനിറ്റോ കൌണ്ടി. എൽ കാമിനോ റീയൽ പാത കൌണ്ടിയിലൂടെ കടന്നു പോകുന്നു. അതുപോലെ ഒരു സ്പാനിഷ് മിഷൻ ഈ കൌണ്ടിയിലെ സാൻ ജുവാൻ ബൌട്ടിസ്റ്റ നഗരത്തിൽ നിലനിൽക്കുന്നു.

San Benito County
County of San Benito
Images, from top down, left to right: San Benito County Courthouse, Mission San Juan Bautista, New Idria grounds
പതാക San Benito County
Flag
Official seal of San Benito County
Seal
Location in the U.S. state of California
Location in the U.S. state of California
California's location in the United States
California's location in the United States
Country United States
State California
RegionCentral Coast
CSASan Jose-San Francisco-Oakland
MetroSan Jose-Sunnyvale-Santa Clara
Incorporated1874
നാമഹേതുSaint Benedict of Nursia
County seatHollister
വിസ്തീർണ്ണം
 • ആകെ3,600 ച.കി.മീ.(1,390 ച മൈ)
 • ഭൂമി3,600 ച.കി.മീ.(1,389 ച മൈ)
 • ജലംച.കി.മീ.(1.8 ച മൈ)
ഉയരത്തിലുള്ള സ്ഥലം1,599 മീ(5,245 അടി)
ജനസംഖ്യ
 • ആകെ55,269
 • കണക്ക് 
(2016)[3]
59,414
 • ജനസാന്ദ്രത15/ച.കി.മീ.(40/ച മൈ)
സമയമേഖലUTC−8 (Pacific Time Zone)
 • Summer (DST)UTC−7 (Pacific Daylight Time)
Area code831
FIPS code06-069
GNIS feature ID277299
വെബ്സൈറ്റ്www.cosb.us

ചരിത്രം

തിരുത്തുക

1874 ൽ മോണ്ടെറെ കൗണ്ടിയുടെ ഭാഗങ്ങളിൽ നിന്നാണ് സാൻ ബെനിറ്റോ കൗണ്ടി രൂപം കൊണ്ടത്. സാൻ ബെനിറ്റോ താഴ്വരയുടെ പേരാണ് കൌണ്ടിയുടെ പേരിന് ആധാരം. 1772 ൽ ഒരു വികാരിയായിരുന്ന ജുവാൻ ക്രെസ്പി അദ്ദേഹത്തിന്റെ പര്യവേക്ഷണ യാത്രാവേളയിൽ ഈ പ്രദേശത്തെ ഒരു ചെറു നദിയ്ക്ക് വിവാഹിതരുടെ രക്ഷാധികാരിയായ സാൻ ബെനിക്ടികോയുടെ (സെൻറ് ബനഡിക്ട്) ബഹുമാനാർത്ഥം നാമകരണം നടത്തിയിരുന്നു. ഈ പേരു ചുരുക്കി കൗണ്ടിയുടെ പേരായി സ്വീകരിക്കുകയായിരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൗണ്ടിയ്ക്ക് ഏകദേശം 1,390 ചതുരശ്ര മൈൽ (3,600 ചതുരശ്ര കിലോമീറ്റർ) വിസതൃതിയാണുള്ളത്. ഇതിൽ 1,389 ചതുരശ്ര മൈൽ (3,600 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും ബാക്കി 1.8 ചതുരശ്ര മൈൽ (4.7 ചതുരശ്ര കിലോമീറ്റർ) (0.1 ശതമാനം) ജലം ഉൾപ്പെട്ടതുമാണ്.

സാന്താ ക്ലാര കൗണ്ടിയുമായി അതിർത്തി പങ്കിടുന്ന സാൻ ബെനിറ്റോ കൗണ്ടി, സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. അതിനാൽ പലപ്പോഴും ആ പ്രദേശത്തിന്റെ ഒരു ഭാഗമായും ഇതു കണക്കാക്കപ്പെടുന്നുണ്ട്.

  1. "San Benito Mountain". Peakbagger.com. Retrieved April 11, 2015.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാൻ_ബെനിറ്റോ_കൗണ്ടി&oldid=3115281" എന്ന താളിൽനിന്ന് ശേഖരിച്ചത്