സാൻഡ്മാൻ
സാൻഡ്മാൻ ആളുകളെ ഉറങ്ങാൻ പ്രേരിപ്പിക്കുകയും അവരുടെ കണ്ണുകളിൽ മാന്ത്രിക മണൽ വിതറി മനോഹരമായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുന്ന യൂറോപ്യൻ നാടോടിക്കഥകളിലെ ഒരു പുരാണ കഥാപാത്രമാണ്.
പരമ്പരാഗത നാടോടിക്കഥകളിലെ പ്രാതിനിധ്യം
തിരുത്തുകപല കുട്ടികളുടെ കഥകളിലും പുസ്തകങ്ങളിലും കാണപ്പെടുന്ന ഒരു പരമ്പരാഗത കഥാപാത്രമാണ് സാൻഡ്മാൻ. സ്കാൻഡിനേവിയൻ നാടോടിക്കഥകളിൽ, ഉറക്കവും സ്വപ്നങ്ങളും കൊണ്ടുവരാൻ അവൻ രാത്രികാലങ്ങളിൽ കുട്ടികളുടെ കണ്ണിൽ മണലോ പൊടിയോ വിതറുമെന്ന് പറയപ്പെടുന്നു.[1] ഉറക്കമുണരുമ്പോൾ ഒരാളുടെ കണ്ണിൽ കാണപ്പെടുന്ന ഭാവം അല്ലെങ്കിൽ ഉറക്കച്ചടവ് തലേദിവസം രാത്രി സാൻഡ്മാൻ ചെയ്ത പ്രവൃത്തിയുടെ ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു.
സാഹിത്യരചനയിൽ
തിരുത്തുകഇ.ടി.എ. ഹോഫ്മാൻ (ജീവിതകാലം: 1776-1822) 1816-ൽ രചിച്ച ഒരു ചെറുകഥയിലെ ഡെർ സാൻഡ്മാൻ എന്ന അത്തരമൊരു കഥാപാത്രം എത്ര മാത്രം ദുഷ്ടനാകാമെന്നതിന് ഒരു ദൃഷ്ടാന്തമാണ്.
അവലംബം
തിരുത്തുക- ↑ Walsh, William S. (1915). "Walsh, William Shepard. "Sandman", Heroes and Heroines of Fiction, Classical Mediæval, Legendary, J.B. Lippincott, 1915". Archived from the original on 2021-10-09. Retrieved 2016-07-30.