സാൻഡി ഡുകാറ്റ്
അമേരിക്കൻ പാരാലിമ്പിക് അത്‌ലറ്റാണ് സാന്ദ്ര "സാൻഡി" ഡുകാറ്റ് (ജനനം: മെയ് 3, 1972) പ്രോക്‌സിമൽ ഫെമറൽ ഫോക്കൽ ഡെഫിഷൻസിയോടെ ജനിച്ച അവർക്ക് വലതു കാൽ കാൽമുട്ടിന് മുകളിൽ നാലാം വയസ്സിൽ മുറിച്ചുമാറ്റി.[1]ആൽപൈൻ സ്കീയിംഗ്, നീന്തൽ, ട്രയാത്ത്ലോൺ എന്നിവയിൽ അന്താരാഷ്ട്ര തലത്തിൽ മത്സരിച്ചു. 2013 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, കാൽമുട്ടിന് മുകളിലുള്ള അംഗഹീന സ്ത്രീകളുടെ മാരത്തോൺ ലോക റെക്കോർഡ് അവർ സ്വന്തമാക്കി. [2]
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | American | |||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Canton, Ohio, USA | മേയ് 3, 1972|||||||||||||||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Alpine skiing, triathlon, distance running | |||||||||||||||||||||||||||||||||||||||||||||||||||||||
Disability | Above-knee amputee | |||||||||||||||||||||||||||||||||||||||||||||||||||||||
Medal record
| ||||||||||||||||||||||||||||||||||||||||||||||||||||||||
Updated on February 6, 2013. |
കായിക ജീവിതം
തിരുത്തുകകഴിവുള്ളവരുടെ കായിക ഇനങ്ങളിൽ മത്സരിച്ചാണ് ഡുകാറ്റ് വളർന്നത്. അവർ ബാസ്ക്കറ്റ്ബോൾ ഹൈ ജമ്പ് എന്നിവയിൽ പങ്കെടുത്തു. അവരുടെ ഹൈസ്കൂൾ നീന്തൽ ടീമിലുമുണ്ടായിരുന്നു. ഒരു ആംപ്യൂട്ടി സപ്പോർട്ട് ഗ്രൂപ്പിനായി തിരഞ്ഞ അവർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയെ (ആർഐസി) വിളിച്ചപ്പോൾ, അവരുടെ കായിക ടീമുകളെക്കുറിച്ച് അവർ കണ്ടെത്തി. പാരാലിമ്പിക് കായികം നിലവിലുണ്ടെന്ന് അവർ അറിഞ്ഞത് അപ്പോഴാണ്.[3]
നീന്തൽ
തിരുത്തുക1996-ൽ ആർഐസിയിൽ നീന്തൽ ടീമിൽ ചേർന്നു. [1] 1997-ൽ യുഎസ്‌എ ദേശീയ ചാമ്പ്യൻഷിപ്പിൽ 2 വെള്ളിയും 1 വെങ്കലവും നേടി. കൂടാതെ ദേശീയ 5 കെ വികലാംഗ ഓപ്പൺ വാട്ടർ ഇൻവിറ്റേഷണലിൽ വർഗ്ഗീകരണം നേടി.[1]1998-ൽ യുഎസ് വികലാംഗ നീന്തൽ ടീമിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.[1] 1998-ലെ വികലാംഗ ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ അന്നത്തെ എസ് 9 അമേരിക്കൻ റെക്കോർഡ് തകർത്ത അവർ യുഎസ് ടീമിന്റെ സഹ ക്യാപ്റ്റനായിരുന്നു.[1] എന്തായാലും അവർ ഫൈനൽ മീറ്റിൽ പങ്കെടുത്തില്ല.[4][5][6][7]
സ്കീയിംഗ്
തിരുത്തുകവികലാംഗ സ്പോർട്സ് യുഎസ്എ ഹാർട്ട്ഫോർഡ് സ്‌കൂൾ സ്‌പെക്ടാകുലറിൽ പങ്കെടുത്ത ശേഷം 1997 ലാണ് ഡുക്കാട്ട് ആദ്യമായി സ്കീയിംഗിൽ താൽപര്യം കാണിച്ചത്. [8] ആർഐസി പാരാലിമ്പിക് സ്പോർട്സ് പ്രോഗ്രാമിൽ സ്കീ ചെയ്യാൻ തുടങ്ങി. തുടർന്ന് കൊളറാഡോയിലെ നാഷണൽ സ്പോർട്സ് സെന്റർ ഫോർ ഡിസേബിൾഡ്സിൽ ഓരോ വർഷവും 6 മാസം പരിശീലനം നൽകാൻ നിയോഗിച്ചു.[9]2002-ലെ സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന വിന്റർ പാരാലിമ്പിക്‌സിൽ ആൽപൈൻ സ്കീയിംഗിനായി രണ്ട് വെങ്കലവും 2006-ലെ ടൂറിനിലെ വിന്റർ പാരാലിമ്പിക്‌സിൽ ഒരു വെങ്കലവും ഡുകാറ്റ് നേടി.[10]2004 ലെ ഐപിസി ആൽപൈൻ സ്കീയിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഡൗൺഹിൽ, ജയന്റ് സ്ലാലോം, സൂപ്പർ-ജി എന്നീ 3 ഇനങ്ങളിൽ വെങ്കല മെഡലുകൾ നേടി.[11]ഐപിസി ആൽപൈൻ സ്കീയിംഗ് ലോകകപ്പിൽ അവർ വിജയിച്ചു. നിരവധി പോഡിയം ഫിനിഷുകൾ നേടി. 2003-2004 സീസണിൽ അവർ അഞ്ചാം സ്ഥാനത്തെത്തി.[8]
2007-ൽ മത്സര സ്കീയിംഗിൽ നിന്ന് വിരമിച്ചു..[12]
ട്രയാത്ത്ലോൺ
തിരുത്തുകസ്കീയിംഗ് ഓഫ് സീസണിൽ പ്രചോദനവും സജീവവുമായി തുടരുന്നതിനുള്ള ഒരു മാർഗമായി ഡുകാറ്റ് ട്രയാത്ത്ലോണിലേക്ക് തിരിഞ്ഞു.[13]
2003-ൽ സെന്റ് ആന്റണീസ് ട്രയാത്‌ലോൺ ഒളിമ്പിക് ഡിസ്റ്റൻസിലെ ഫിസിക്കലി ചലഞ്ച്ഡ് ഡിവിഷൻ നേടി.[1]2004-ൽ യുഎസ് പാരാലിമ്പിക് ട്രയാത്ത്‌ലോൺ ഡെവലപ്‌മെന്റ് ടീമിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.[1]2008-ൽ യുഎസ്‌എ ട്രയാത്ത്‌ലോൺ ഫിസിക്കലി ചലഞ്ച്ഡ് നാഷണൽ ടീമിലായിരുന്നു അവർ.[14]
2007, [14] 2008, [15] 2009 [16], 2010 ലെ[17] യുഎസ്‌എ ട്രയാത്ത്‌ലോൺ പാരട്രിയാത്‌ലോൺ ദേശീയ ചാമ്പ്യൻഷിപ്പിലെ ഫീമെയ്ൽ എബൗവ് ക്നീ ഡിവിഷനിൽ ഡുകാറ്റ് വിജയിച്ചു. 2008-ൽ വാൻകൂവറിൽ നടന്ന ഐടിയു ട്രയാത്ത്‌ലോൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ യുഎസ്‌എയെ പ്രതിനിധീകരിച്ചു. കാൽമുട്ടിന് മുകളിലുള്ള വർഗ്ഗീകരണത്തിൽ 2008-ലെ ലോക ചാമ്പ്യനായി. [15][18] 2008-ലെ യുഎസ്‌എ ട്രയാത്ത്‌ലോൺ പാരട്രിയത്ത്ലെറ്റ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[15]
റണ്ണിംഗ്
തിരുത്തുകമുമ്പ് 5 കെ, 10 കെ, അർദ്ധ മാരത്തോൺ മൽസരങ്ങളിൽ[1] പങ്കെടുത്ത ഡുകാറ്റ് 2009 ജനുവരിയിൽ തന്റെ ആദ്യ മാരത്തോൺ പങ്കെടുത്തു. പരിശീലന പങ്കാളിയും ബിലോ-ക്നീ ആംപ്യൂട്ടി ലോക റെക്കോർഡ് ഉടമയുമായ ആമി പാൽമീറോ-വിന്റർസിനെക്കാൾ അവർ വേഗത്തിലോടി.[2]4:40:46 സമയത്തോടെ, 5 മണിക്കൂറിൽ താഴെ മാരത്തോൺ പൂർത്തിയാക്കിയ എബൗവ്-ക്നീ ആംപ്യൂട്ടിയിലെ ആദ്യത്തെ വനിതയായിരുന്നു അവർ.[2]
സ്വകാര്യ ജീവിതം
തിരുത്തുക2007-ൽ, കൊളറാഡോയിലെ നാഷണൽ സ്പോർട്സ് സെന്റർ ഫോർ ഡിസേബിൾഡ് ഫോർ ഫീമെയ്ൽ ആൽപൈൻ സ്കീയർമാർക്കായി സ്കോളർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതിനായി ധനസമാഹരണാർത്ഥം കിളിമഞ്ചാരോ മലകയറിയ അഞ്ച് വികലാംഗ വനിതാ ആൽപൈൻ സ്കീയർമാരിൽ ഒരാളാണ് ഡുകാറ്റ്. [19]
ഒഹായോയിലെ സ്പ്രിംഗ്ഫീൽഡിലെ വിറ്റൻബർഗ് സർവകലാശാലയിൽ ഡുകാറ്റ് പഠിച്ചു. വർഷങ്ങളോളം, ശാരീരിക പ്രവർത്തനവും വൈകല്യവും സംബന്ധിച്ച ദേശീയ കേന്ദ്രത്തിന്റെ ഇൻഫർമേഷൻ സ്‌പെഷ്യലിസ്റ്റായി പ്രവർത്തിച്ചു.[9]യുഎസ് പാരാലിമ്പിക്‌സുമായി ബന്ധപ്പെടുത്തി അവർ ഇപ്പോൾ ഹാർട്ട്ഫോർഡിൽ ജോലി ചെയ്യുന്നു.[20][21]ഈ വേഷത്തിൽ, 2011-ൽ ഹാർട്ട്ഫോർഡിന്റെ 'അച്ചീവ് വിത്തൗട്ട് ലിമിറ്റ്സ്' കാമ്പെയ്‌നിനുള്ള യുഎസ്‌ഒസിയുടെ അമേസിംഗ് ഇംപാക്റ്റ് അവാർഡ് നേടി.[22]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Athlete Profile: Sandy Dukat". A Step Ahead Prosthetics. Archived from the original on April 25, 2014. Retrieved February 6, 2013.
- ↑ 2.0 2.1 2.2 "Denver runner sets amputee marathon record". Retrieved February 6, 2013.
- ↑ "In sports mind, fire is fire". Chicago Tribune. February 26, 2006. Archived from the original on 2016-03-04. Retrieved February 7, 2013.
- ↑ "World Swimming Championships 1998 Christchurch Women's 50 m Freestyle S9". International Paralympic Committee. Archived from the original on 2016-03-03. Retrieved February 8, 2013.
- ↑ "World Swimming Championships 1998 Christchurch Women's 100 m Freestyle S9". International Paralympic Committee. Archived from the original on 2016-03-03. Retrieved February 8, 2013.
- ↑ "World Swimming Championships 1998 Christchurch Women's 400 m Freestyle S9". International Paralympic Committee. Archived from the original on 2016-03-03. Retrieved February 8, 2013.
- ↑ "World Swimming Championships 1998 Christchurch Women's 800 m Freestyle open". International Paralympic Committee. Archived from the original on 2016-03-04. Retrieved February 8, 2013.
- ↑ 8.0 8.1 "Sandy Dukat". AEI Speakers Bureau. Archived from the original on 2013-05-10. Retrieved February 6, 2013.
- ↑ 9.0 9.1 "Olympic Spirit: Going Beyond Physical Limitations". Life Centre: Rehabilitation Institute of Chicago. Archived from the original on 2014-04-25. Retrieved February 6, 2013.
- ↑ Sandy Dukat's profile on paralympic.org
- ↑ "Retired Disabled Alpiner Dukat To Climb Kilimanjaro". Retrieved February 6, 2013.
- ↑ "Dukat retires from U.S. Disabled Team". Vail Daily. July 20, 2007. Archived from the original on 2014-04-25. Retrieved February 6, 2013.
- ↑ "Paratriathlon National Champions Return to NYC". USA Triathlon. Archived from the original on ഓഗസ്റ്റ് 18, 2012. Retrieved ഫെബ്രുവരി 6, 2013.
- ↑ 14.0 14.1 "Physically Challenged National Team Announced". USA Triathlon. Archived from the original on ഓഗസ്റ്റ് 23, 2012. Retrieved ഫെബ്രുവരി 6, 2013.
- ↑ 15.0 15.1 15.2 "USA Triathlon Announces 2008 Garmin Athletes of the Year". Archived from the original on ഓഗസ്റ്റ് 23, 2012. Retrieved ഫെബ്രുവരി 6, 2013.
- ↑ "Paratriathletes shine at Nationals". Archived from the original on ഓഗസ്റ്റ് 24, 2012. Retrieved ഫെബ്രുവരി 6, 2013.
- ↑ "USAST alumni Sandy Dukat and Willie Stewart win again". Adaptive Spirit. Archived from the original on ഏപ്രിൽ 7, 2013. Retrieved ഫെബ്രുവരി 6, 2013.
- ↑ "Sandra Dukat: Results". International Triathlon Union. Retrieved February 6, 2013.
- ↑ "Disabilities without Borders". Retrieved February 6, 2013.
- ↑ "Sandy Dukat (extract)". Multichannel News, via ebscohost. Retrieved February 6, 2013.
- ↑ "Corporate sponsorship: US Paralympics". The Hartford. Archived from the original on February 8, 2013. Retrieved February 6, 2013.
- ↑ "USOC honors key contributors to Paralympic movement with 2011 Amazing Awards". Chain Ring Sports News. Retrieved February 6, 2013.