സാവോ ജോവാക്വിം ദേശീയോദ്യാനം
സാവോ ജോവാക്വിം ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de São Joaquim) ബ്രസീലിലെ സാന്ത കാറ്ററീന സംസ്ഥാനത്തു നിലനിൽക്കുന്ന ഒരു ദേശീയോദ്യാനമാണ്.
സാവോ ജോവാക്വിം ദേശീയോദ്യാനം | |
---|---|
Parque Nacional de São Joaquim | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Urubici, Santa Catarina, Brazil |
Coordinates | 28°07′59″S 49°28′55″W / 28.133°S 49.482°W |
Area | 48,300 ഹെക്ടർ (119,000 ഏക്കർ) |
Designation | National park |
Created | 6 July 1961 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകസാവോ ജോവാക്വിം ദേശീയോദ്യാനം അറ്റ്‍ലാന്റിക് ഫോറസ്റ്റ് ബയോമിൽ സ്ഥിതിചെയ്യുന്നു. ഏകദേശം 48,300 ഹെക്ടർ (119,000 ഏക്കർ) പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 1961 ജൂലൈ 6 ലെ സർക്കാർ ഉത്തരവ് nº 50.922 അനുസരിച്ച് രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത് ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ്.[1] സാന്താ കാറ്ററീനയിലെ ഉറുബിസി, ഓർലിയൻസ്, ഗ്രാവോ പാര, ബോം ജർഡിം ഡാ സെറ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾക്കൊള്ളുന്നു.[2]
ചിത്രശാല
തിരുത്തുക-
Bridal veil cascade
-
Ice on plants in high meadow
-
mountainside road