2018 ൽ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കൈപിടിച്ച് ഉയർത്താൻ സർക്കാർ ജീവനക്കാർ, പ്രവാസികൾ എന്നിവരുടെ മുന്നിലേക്ക് സംസ്ഥാന സർക്കാർ വച്ച ഒരു ധനസമാഹരണ യജ്ഞമായിരുന്നു സാലറി ചലഞ്ച് എന്നപേരിൽ അറിയപ്പെട്ടത്. [1] പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് വേണ്ടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിശ്ചിത തുക സംഭാവന ചെയ്തുകൊണ്ട് സർക്കാർ ജീവനക്കാർ, വിദേശ മലയാളികൾ തുടങ്ങിയവർക്ക് ഇതിന്റെ ഭാഗമാകാം.

പശ്ചാത്തലം

തിരുത്തുക

2018 ൽ കേരളത്തിൽ സംഭവിച്ച പ്രളയത്തെത്തുടർന്നു 31,000 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചതായി യൂൻ കണക്കാക്കിയിരുന്നത്. [2] ഇതേത്തുടർന്നാണ് സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുവാൻ സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട‌് നിസ്സഹായരായ ജനതയ‌്ക്ക‌് പുതുജീവിതം നൽകി കൈപിടിച്ചുയർത്താനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ചലഞ്ച്. [3]

ജീവനക്കാരുടെ പ്രതികരണം

തിരുത്തുക

സാലറി ചലഞ്ച‌് വഴി സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചത് 1500 കോടി രൂപയാണ്. എന്നാൽ പത്ത‌് മാസംകഴിഞ്ഞപ്പോൾ തന്നെ 1500 കോടി എന്ന ലക്ഷ്യം മറികടക്കുവാൻ സാധിച്ചു. 80 ശതമാനത്തിന് മുകളിൽ ജീവനക്കാർ ഈ ചലഞ്ച് ഏറ്റെടുത്തു. [4] രാജ്യത്ത‌് ആദ്യമായാണ‌് ഇത്രയും വലിയ തുക സർക്കാർ–-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഭാവനയായി ലഭിക്കുന്നത‌്. [5] 2019 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് വ്യക്തികളും സ്ഥാപനങ്ങളും 3977.11 കോടിരൂപ സംഭാവന ചെയ്തു.[6]

എതിർപ്പുകൾ

തിരുത്തുക

സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന് എതിർപ്പുള്ളവർ വിസമ്മതപത്രം നൽകണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത് ചെറിയതോതിലുള്ള പ്രതിക്ഷേധങ്ങൾക്ക് ഇടയാക്കി. [7]

"https://ml.wikipedia.org/w/index.php?title=സാലറി_ചലഞ്ച്_(2018)&oldid=3936720" എന്ന താളിൽനിന്ന് ശേഖരിച്ചത്