സാറ ടെസ്ഡെൽ

(സാറ ടീസ്‍ഡെയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സാറ ടെസ്ഡെൽ  (1884 ആഗ്സറ്റ് 8, 1933 ജനുവരി 29) ഒരു അമേരിക്കൻ  ലിറിക്സ് പോയെറ്റാണ്. സാറ ട്രെവർ ടെസ്ഡെൽ , മിസ്സോറിയിലെ സെയിന്റ് ലൂയിസിൽ ജനിച്ചു. 1914 തന്റെ വിവാഹത്തിനു ശേഷം സാറ ടെസ്ഡെൽ ഫിൽസിങ്കെർ എന്ന് പേര് സ്വീകരിച്ചു.[1]

സാറ ടെസ്ഡെൽ
Teasdale in 1919
Teasdale in 1919
ജനനംസാറ ട്രിവർ ടെസ്ഡെൽ
(1884-08-08)ഓഗസ്റ്റ് 8, 1884
Saint Louis, Missouri, U.S.
മരണംജനുവരി 29, 1933(1933-01-29) (പ്രായം 48)
New York City, New York, U.S.
തൊഴിൽPoet
ശ്രദ്ധേയമായ രചന(കൾ)Flame and Shadow
Love Songs

ജീവചരിത്രം തിരുത്തുക

1884 ആഗ്സ്റ്റ് 8ന് ടെസ്ഡെൽ ജനിച്ചു. തന്റെ കുട്ടിക്കാലത്ത് ശോഷിച്ച ആര്യോഗ്യനിലയായിരുന്നു, ഒമ്പത് വയസ്സുവരെ വീട്ടുവിദ്യാഭ്യാസ രീതിയിലാണ് പഠിച്ചത്. ശേഷം പത്താം വയസ്സുമുതൽ അവർ കലാലയ ജീവിതത്തിലേക്ക് പോയി. 1898 ൽ മേരി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു തുടക്കം. പക്ഷെ  പിന്നീട് 1899 ഹോസ്മർ ഹാളിലേക്ക് മാറി.അവിടെ വച്ച് 1903 ബിരുദം പൂർത്തിയായി. അവരുടെ കുടുംബം 3668 ലിന്ഡെൽ ബി.എൽ.വി.ഡിയിലായിരുന്നു, പിന്നീട് മിസ്സോറിയിലെ സെയിന്റ് ലൂയിസിലെ, 38 കിങ്ങ്സ്ബ്യൂറി പ്ലെയിസിലേക്ക് മാറി. രണ്ടു ഇടങ്ങളിലേയും വീടുകൾ നിർമ്മിച്ചത് ടെസ്ഡെലിന്റെ അമ്മായിരുന്നു. കിങ്ങ്സ്ബ്യൂറി  പ്ലെയിസിലെ വീട്ടിൽ സാറയ്ക്കുവേണ്ടി പ്രതേകം ഒരു മുറി രണ്ടാം നിലയിലുണ്ടായിരുന്നു. അപ്പോയിന്റ്മെന്റ് എടുത്ത അതിഥികൾക്ക് കടന്നുവരാൻ ഒരു പ്രതേകം വാതിൽകൂൂടിയുണ്ട്. സാറയ്ക്കുവേണ്ടിയുള്ള പ്രതേക മുറിയിലാണ് അവർ എഴുതിയത്, ഉറങ്ങിയത് അവസാനമായി അന്ത്യശ്വാസം വലിച്ചതും അവിടെത്തന്നെ.[2]

വില്യം മാരിയോൺ റീഡീസിന്റെ റീഡീസ് മിറർ എന്ന ലോകൽ ന്യൂസ് പേപ്പറിൽ 1907നാണ് ടെസ്ഡെലിന്റെ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചത്.അതേ വർഷത്തിൽ തന്നെ അവരുടെ  സോന്നെറ്റ് ടു ഡ്യൂസ് പോലുള്ള കവിതകളുടെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.


ടെസ്ഡെൽസിന്റെ രണ്ടാമത്തെ കവിതാസമാഹാരം, ഹെലെൻ ഓഫ് ട്രോയും മറ്റു കവിതകളും 1911 ന് പ്രസിദ്ധീകരിച്ചു.[3] ഇതോടെ അവർ ലിറികൽ കവിതകളുടെ മാസ്റ്റർ ആകുകയും, കൂടുതൽ പ്രശസ്തയാകുകയും ചെയ്തു.

1911 മുതൽ 1914വരെയുള്ള കാലഘട്ടങ്ങൾക്കിടയിൽ ടെസ്ഡെലിന് ധാരാളം പ്രണയാഭ്യർത്ഥനകൾ വന്നിരുന്നു, വാച്ചെൽ ലിൻഡ്സെയും അതിലൊരാളായിരുന്നു. പക്ഷെ ടെസ്ഡെലിനെ തൃപ്തിപ്പെടുത്തും വിധം പണം തന്റെ കൈയ്യിലില്ലെന്ന് മനസ്സിലാക്കിയതോടെ വാച്ചെൽ അത് ഉപേക്ഷിച്ചു. പിന്നീട് 1914 ഡിസെമ്പർ 19ന് ടെസ്ഡെൽ തന്റെ കവിതകളുടെ ആരാധകനും,  തന്നെ  ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുകയും  ചെയ്ത ഏർനസ്റ്റ് ഫിൽസിങ്കറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

അവരുടെ മൂന്നാമത്തെ കവിതാ സമാഹാരം റിവർ ടു ദി സീ ആയിരുന്നു, അത് 1915നാണ് പ്രസിദ്ധീകരിച്ചത്. അത് നന്നായി വിറ്റഴിക്കപ്പെടുകയും ചെയ്തു, കൂടാതെ ധാരാളം തവണകൾ പുനപ്രസിദ്ധീകരണം ചെയ്യപ്പെടുകയും ചെയ്തു. 1916ന് ടെസ്ഡെലും, ഭർത്താവും കൂടി ന്യൂയോർക്കിലേക്ക് സ്ഥലം മാറി.

1917 ലൗവ സോങ്ങ്സ് എന്ന കവിതാ സമാഹാരത്തിനായി 1918 ന് പുലിറ്റ്സർ പുരസ്കാരം കരസ്ഥമാക്കി. അത് ദി പോയട്രി സൊസൈറ്റി യുടെ പ്രതേക ഗ്രാന്റിന്റെ അടിസ്ഥാനത്തിലാണ്. 

ഫിൽസിങ്കറിന്റെ ബിസിനസ്സ് ടെസ്ഡെല്ലിനെ ഏകാന്തതയിലാഴ്ത്തി.[4] 1929ന്, മൂന്ന് മാസത്തേക്ക് ഇന്റർസ്റ്റേറ്റിലേക്ക് മാറി. അത് ഒരു ഡൈവോഴ്സിനുവേണ്ടിയുള്ളതായിരുന്നു. അത് ഫിൽസിങ്കറിനെ അറിയിക്കാൻ അവർ താത്പര്യപ്പെട്ടിരുന്നില്ല.  അതറിഞ്ഞപ്പോൾ ഫിൽസിങ്കർ സ്തുഭിതനായിരുന്നു. അതിനുശേഷം തന്റെ വീട്ടിൽ നിന്ന് രണ്ട് ബ്ലോക്കുകൾ മാത്രം തള്ളിനിൽക്കുന്ന മറ്റൊരുവീട്ടലേകക് താസം മാറ്റി. പിന്നീട് അവർ വാച്ചെൽ ലിൻഡ്സെയുമായുള്ള ബന്ധം പുതുക്കി, എന്നിരുന്നാലും വാച്ചെലിന്റെ വിവാഹം കഴിഞ്ഞിരുന്നു. 


1933ന് ടെസെ്ഡെൽ ആത്മഹത്യ ചെയ്തു, ഉറക്ക ഗുളികകൾ ഓവർഡോസ് ആയതാണ് കാരണം.[5] വാച്ചെൽ‍ ലിൻഡ്സെ അവരുടെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം അന്തരിച്ചു. ടെസ്ഡെലിനെ സെയിന്റ് ലൂയിസ് ബെല്ലെഫോന്റെയിൻ സെമിത്തേരിയിലാണ് സംസ്കരിച്ചത്.

ടെസ്ഡെലിന്റെ ആത്മഹത്യയും, "ഐ ഷാൾ നോട്ട് കെയർ" എന്ന കവിതയും തിരുത്തുക

ടെസ്ഡെലിന്റെ ഐ ഷാൾ നോട്ട് കെയർ എന്ന കവിത അവരുടെ ആത്ഹത്യയുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു, കാരണം ആ കവിത മരണത്തിന്റെ ഗീതം മുഴക്കുന്നതായിരുന്നു. [6]

ഐ ഷാൾ നോട്ട് കെയർ

 ഞാൻ മരിക്കുമ്പോൾ എന്റെ തലക്കുമീതെ ചുവന്ന ഏപ്രിൽ

അവളുടെ നനഞ്ഞ മുടി ഇളകുന്നു

നീ എന്റെ മീതെ മനസ്സുടഞ്ഞ് കിടന്നാലും 
ഞാൻ അത് ചെവിക്കൊള്ളില്ല

പച്ചിലകളപോലെ ഞാൻ സമാധാനത്തിലായിരിക്കും

മരത്തിന്റെ ശിഖിരത്തിലൂടെ മഴ വക്രീകരിക്കുമ്പോഴും
ഞാൻ കൂടുതൽ നിശ്ശബ്ദയായിരിക്കും,
നീ ഇന്നുള്ള ഇന്നത്തേക്കാൾ തണുത്ത ഹൃദയയാകും.



പ്രചോദനങ്ങൾ തിരുത്തുക

  • The poem "There Will Come Soft Rains" from her 1920 collection Flame and Shadow inspired and is featured in a famous short story of the same name by Ray Bradbury.
  • Teasdale is the favorite poet of Arlington LeGrande, the main character of Jacquelyn Mitchard's novel The Most Wanted.
  • Teasdale's poem "Stars" was set as a choral piece by Eriks Esenvalds, a Latvian Composer, for Musica Baltica. It has become widely known for its use of crystal glasses for a soothing sound of the 'stars'. [7]
  • In 1967 Tom Rapp and the group Pearls Before Swine recorded a musical rendition of "I Shall Not Care" on their first album One Nation Underground.
  • In 1994, she was inducted into the St. Louis Walk of Fame.[8]
  • In 2010, Teasdale's works were for the first time published in Italy, translated by Silvio Raffo.
  • In 2011, the composer Joseph Phibbs chose poems by Teasdale for his song-cycle From Shore to Shore,[9] and the song Pierrot,[10] and in 2013-14 he returned to her texts for his six Moon Songs.[11] He has also acknowledged her influence in his orchestral work Rivers to the Sea.[12]
  • In 2015, eleven poems of Teasdale's Flame and Shadow collection were put to music by the band Scarecrow.
  • In 2016, an SATB choral setting of Teasdale's poem Alchemy composed by Robert Anthony LaRose was premiered by the Choir of the College of William and Mary.[13]

References തിരുത്തുക

  1. Collection of Teasdale's letters in the Berg Collection at the New York Public Library.
  2. Literary St. Louis. St. Louis, Missouri: Associates of St. Louis University Libraries, Inc. and Landmarks Association of St. Louis, Inc. 1969.
  3.   Helen of Troy and Other Poems.
  4. Letters from Sara Teasdale to Mr. Braithwaite expressing her loneliness can be accessed at the Berg Collection.
  5. "Sara Teasdale (1884–1933)". Retrieved 22 April 2009.
  6.   Rivers to the Sea.
  7. https://www.musicabaltica.com/en/composers-and-authors/eriks-esenvalds/
  8. St. Louis Walk of Fame. "St. Louis Walk of Fame Inductees". stlouiswalkoffame.org. Archived from the original on 2012-10-31. Retrieved 25 April 2013.
  9. James Boyd, guitar with Michael Chance, counter-tenor, in recording "Joseph Phibbs – The Canticle of the Rose", NMC Debut Discs D191.
  10. Premiere: Lesley-Jane Rogers, John Turner, Janet Simpson in 'Antony Hopkins: A Portrait', Divine Art DDA21217.
  11. Performed by Lesley-Jane Rogers, soprano, Carole Nash Room, Royal Northern College of Music, Manchester, 26 October 2014, (Lesley Jane Rogers), and with members of the Dr K. Sextet, 'Pierrot Kabarett' Concert, Club Inegales, Gower Street, London, 22 January 2015 (Dr K. Sextet). Archived 2019-05-09 at the Wayback Machine.
  12. Premiere: The Anvil, Basingstoke, 22 June 2012.
  13. https://events.wm.edu/event/view/music/58000
"https://ml.wikipedia.org/w/index.php?title=സാറ_ടെസ്ഡെൽ&oldid=3906488" എന്ന താളിൽനിന്ന് ശേഖരിച്ചത്