സാറ്റലൈറ്റ് നാവിഗേറ്റർ

കൃത്രിമോപഗ്രഹങ്ങളിൽനിന്നും ലഭിക്കുന്ന റ്റൈം സിഗ്നലുകളുടെ സഹായത്തോടെ അക്ഷാംശവും രേഖാംശവും കണക്കാക്കി ഭൂമിയിലെ സ്ഥലത്തിന്റെ സ്ഥാനം നിർണയിക്കുന്നതിന്നുള്ള ഡിജിറ്റൽ വഴികാട്ടി ഉപകരണമാണ് സാറ്റലൈറ്റ് നാവിഗേറ്റർ. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓട്ടോ മോട്ടീവ് നാവിഗേറ്ററുകളും മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന സെൽ നാവിഗേറ്ററുകളും ഡിജിറ്റൽ ഭൂപടവുമായി ചേർന്ന് പ്രവർത്തിച്ച് യാത്രകളിൽ ഒരു നല്ല സഹായി ആയി പ്രവർത്തിക്കുന്നു. വാഹാനത്തിൻറെ വേഗത റോഡിലെ ഗതാഗത കുരുക്കുകൾ വളവുകൾ തിരിവുകൾ എന്നിവയെകുറിച്ച് മുൻ കൂട്ടി വിവരം തരാൻ കഴിവുണ്ട്. എത്തിചേരേണ്ട സ്ഥലം ന്നേരത്തെ അടയാളപ്പെടുത്തിയാൽ ഏറ്റവും എളുപ്പത്തിൽ എത്തി ചേരാവുന്ന വഴി ചിത്രങ്ങളുടേയും ശബ്ദത്തിൻറെയും സഹായത്താൽ യാത്രകാരനെ സഹായിക്കാൻ ഈ ഉപകരണത്തിന്നാവുന്നു. ഇന്ത്യയിൽ "മാപ്മൈഇന്ത്യ" പോലുള്ള ചില സ്ഥാപനങ്ങൾ ഇത്തരം സേവനങ്ങൾ നൽവരുന്നു.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=സാറ്റലൈറ്റ്_നാവിഗേറ്റർ&oldid=3647111" എന്ന താളിൽനിന്ന് ശേഖരിച്ചത്