സാറാ അവ്റഹാം
ഇന്ത്യയിൽ ജനിച്ച ഒരു ഇസ്രയേലി മുവായ് തായ് കിക്ക്ബോക്സറാണ് സാറാ അവ്റഹാം(ജനനം:1995) (ഹിബ്രൂ: שרה אברהם) 2008ലെ മുംബൈ ആക്രമണങ്ങൾക്ക് ശേഷം അവർ ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ഇസ്രയേലിലേക്ക് താമസം മാറുകയും ചെയ്തു. 2012-ൽ 57-63 കിലോഗ്രാം (126-139 പൗണ്ട്) വിഭാഗത്തിൽ തായ് ബോക്സിംഗിൽ ഇസ്രായേൽ വനിതാ ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. 57-63.5 കിലോഗ്രാം (125-140 പൗണ്ട്) വിഭാഗത്തിൽ 2014-ലെ വനിതാ ലോക ചാമ്പ്യൻ കൂടിയാണ് സാറാ[1].
Sarah Avraham | |
---|---|
ജനനം | 1993/1994 (age 30–31) Mumbai, India |
മറ്റ് പേരുകൾ | שרה אברהם |
താമസസ്ഥലം | Kiryat Arba |
ദേശീയത | Israeli |
സ്റ്റൈൽ | Muay Thai kickboxer |
പരിശീലകർ | Eddie Yusopov |
റാങ്ക് | Women's World Thai-Boxing Champion; 57–63 kilos (125–140 pounds) weight class |
തൊഴിൽ | Student |
ആദ്യകാലജീവിതം
തിരുത്തുകമുംബൈയിലാണ് സാറാ അവ്റഹാം ജനിച്ചത്. പിതാവ് ഒരു ഹിന്ദു ഡോക്ടറും(ഹഗിർദാസ് പ്രദേശ്) മാതാവ് ഒരു ക്രിസ്ത്യാനി നേഴ്സും ആയിരുന്നു [2] [3].2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഗവ്റിയേൽ ഹോൾട്ട്സ്ബെർഗും ഭാര്യ റിവ്കയും അവരുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. നരിമാൻ പോയിന്റിലെ ചാബാദ് ഹൗസ് ആക്രമിക്കപ്പെട്ടപ്പോളാണ് അവർ കൊല്ലപ്പെട്ടത്. സാറയ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു[2].
ഇസ്രയേലിൽ
തിരുത്തുകആക്രമണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം സാറയും കുടുംബവും യഹൂദമതം സ്വീകരിച്ചു [4][5]. യെരുശലേമിനു തെക്ക് വെസ്റ്റ്ബാങ്കിലെ കിര്യാത് അർബാ എന്ന ഇസ്രയേലി ജനവാസമേഖലയിൽ താമസമായി [2][4][3]. പിതാവ് ഡോ. ആരൺ അവ്റഹാം എന്ന പേര് സ്വീകരിച്ചു. അദ്ദേഹം രെഹോവോത് എന്ന സ്ഥലത്തെ കല്പാൻ ആശുപത്രിയിലെ ഐ.സി.യു-വിൽ പ്രവർത്തിക്കുന്നു. ഡോ. ആരൺ അവ്റഹാമിനും ഭാര്യ റൂത്ത് മൽകയ്ക്കും ഷ്‌മുവെൽ, സാറാ, ഷാരൺ എന്നിങ്ങനെ മൂന്ന് കുട്ടികളാണ്[6].
കായികരംഗത്തെ സാറയുടെ കഴിവ് തിരിച്ചറിഞ്ഞത് മിഖായേൽ പൊള്ളാക്ക് എന്ന കായികപരിശീലകനാണ്. അദ്ദേഹം സാറയെ തായ് ബോക്സിംഗ് പരിശീലകനായ എഡ്ഡി യുസോപോവിനടുത്തെത്തിച്ചു. പരിശീലനം തുടങ്ങി ഒരു വർഷത്തിനകമാണ് സാറ ദേശീയ ചാമ്പ്യനായത്[2]. വിശ്വാസപരമായി സാറാ ഇപ്പോൾ ഓർത്തഡോക്സ് ജൂതയാണ്. ഉൽപനാ എന്ന മതപഠനശാലയിൽ പഠിക്കുന്നു [7]. ഒപ്പം അഗ്നിശമനവിഭാഗത്തിൽ സന്നദ്ധപ്രവർത്തകയായി പ്രവർത്തിക്കുകയും അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. വൈദ്യശാസ്ത്രം പഠിക്കുക, അല്ലെങ്കിൽ മുഴുവൻ സമയ അഗ്നിശമനസേനാംഗമാകുക എന്നതാണ് സാറയുടെ താല്പര്യം [2][4].
അവലംബം
തിരുത്തുക- ↑ WMF Championship 2014 – 23-03-2014. YouTube. Pattaya Boxing. March 23, 2014. Event occurs at 4h14m10s. Retrieved April 12, 2014.
- ↑ 2.0 2.1 2.2 2.3 2.4 Rebecca McKinsey (September 23, 2012). "Ex-Hindu is Israel's Thai-boxing queen; New women's champion Sarah Avraham immigrated from Mumbai after 2008 Chabad House attack". The Times of Israel. Retrieved April 9, 2014.
- ↑ 3.0 3.1 Naomi Darom. "Glove story: Two Orthodox girls' journey from religious school to boxing glory". Haaretz. Retrieved April 9, 2014.
- ↑ 4.0 4.1 4.2 Jack Moore (March 25, 2014). "Israeli Hebron Settler Wins Women's World Thai Boxing Title". International Business Times. Retrieved April 9, 2014.
- ↑ Tzvi Ben-Gedalyahu (May 13, 2013). "Two Religious Girls Box-Kick Their Way to World Champions (video)". The Jewish Press. Retrieved April 9, 2014.
- ↑ http://jewishmom.com/2009/11/17/indian-doctor-moves-to-israel-to-honor-murdered-chabad-emmissaries/
- ↑ Akiva Novick (May 16, 2013). "Religious girls are Muay Thai champs; Two pious teenagers from Beit Shemesh, Kiryat Arba strike opponents mercilessly to win Thailand-style kickboxing world championship in Bangkok". Ynetnews.com. Retrieved April 9, 2014.