സാരെക് ദേശീയോദ്യാനം
സാരെക് ദേശീയോദ്യാനം (സ്വീഡിഷ്: Sareks nationalpark), വടക്കൻ സ്വീഡനിലെ ലാപ്‍ലാൻറിലെ, ജോക്ക്മോക്ക് മുനിസിപ്പാലിറ്റിയിലുള്ള ഒരു ദേശീയോദ്യാനമാണ്. 1909 - 1910 കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമായി പരിഗണിക്കപ്പെടുന്നു. മറ്റു രണ്ട് ദേശീയോദ്യാനങ്ങളായ സ്റ്റോറ സ്ജോഫാല്ലെറ്റ്, പഡ്‍ജെലാൻറെ എന്നിവ ഈ ദേശീയോദ്യാനത്തിനു സമീപത്തായിട്ടാണു സ്ഥിതിചെയ്യുന്നത്. ഏകദേശം വൃത്താകൃതിയിലുള്ള ഈ ദേശീയോദ്യാനത്തിന്റെ ചുറ്റളവ് 50 കിലോമീറ്ററാണ് (31.07 മൈൽ).
സാരെക് ദേശീയോദ്യാനം | |
---|---|
Sareks nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Norrbotten County, Sweden |
Coordinates | 67°17′N 17°42′E / 67.283°N 17.700°E |
Area | 1,970 കി.m2 (760 ച മൈ)[1] |
Established | 1909[2] |
Governing body | Naturvårdsverket |
അവലംബം
തിരുത്തുക- ↑ "Sarek National Park" (PDF). Naturvårdsverket. Archived from the original (PDF) on 2016-03-05. Retrieved 13 August 2015.
- ↑ "Sarek National Park". Swedish Environmental Agency. Archived from the original on 2014-07-27. Retrieved 20 July 2014.