സാമ്പത്തിക സർവേ
യൂണിയൻ ബജറ്റിനു തൊട്ടു മുൻപായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഒരു സർവേ റിപ്പോർട്ടാണു സാമ്പത്തിക അവലോകന റിപ്പോർട്ട് അഥവാ എക്കണോമിക് സർവേ'. [1](Economic survey) സാമ്പത്തിക മന്ത്രാലയം പുറത്തിറക്കുന്ന ഇത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണു തയ്യാറാക്കുന്നത്. കഴിഞ്ഞ കൊല്ലത്തെ സാമ്പത്തിക വളർച്ചയെ അവലോകനം ചെയ്യുന്നതിനൊപ്പം രാഷ്ട്രം നേരിടുന്ന മുഖ്യ സാമ്പത്തികപ്രശ്നങ്ങളേയും അതു മറികടക്കാൻ വേണ്ട നടപടികളേയും സാമ്പത്തിക സർവേയിൽ അവതരിപ്പിക്കും.