സാമൂഹിക സാമ്പത്തിക ജാതി സെൻസസ്
ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2011ൽ നടന്ന ഒരു സെൻസസ് ആണു സാമൂഹിക സാമ്പത്തിക ജാതി സെൻസസ് (Socio Economic and Caste Census 2011) സെൻസസിന്റെ വിവരങ്ങൾ 2015 മുതൽ പുറത്തുവിട്ടു തുടങ്ങി. ഇന്ത്യയിൽ നടന്ന ആദ്യത്തെ കടലാസ് രഹിത സെൻസസായിരുന്നു ഇത്. നിലവിൽ തൊഴിലുറപ്പ്, ഫുഡ് സെക്യൂരിറ്റി ആക്ട്, ദീനദയാൽ ഗ്രാമീൺ കൗശല്യ യോജന, സൗഭാഗ്യ മുതലായ ഒട്ടനവധി പദ്ധതികൾ ഇതിനെ ആസ്പദമാക്കിയാണ് ആസൂത്രണം ചെയ്യപ്പെടുന്നത്. ഗ്രാമവികസന മന്ത്രാലയം, പാർപ്പിട-ദാരിദ്യ്ര നിർമ്മാർജ്ജന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവർ പ്രത്യേകമായി നടത്തിയ സർവ്വേ പിന്നീട് ഗ്രാമവികസന മന്ത്രാലയം സംയോജിപ്പിക്കുകയായിരുന്നു.
സാമൂഹിക സാമ്പത്തിക ജാതി സെൻസസ് | |
---|---|
രാജ്യം | ഇന്ത്യ |
പ്രധാനമന്ത്രി | മൻമോഹൻ സിങ് |
മന്ത്രാലയം | ഗ്രാമവികസന മന്ത്രാലയം |
ആരംഭിച്ച തീയതി | Sankhola village of Hazemara block in West Tripura district |