നൈജീരിയക്കാരനായ ഒരു ചലച്ചിത്രനടനാണ് സാമുവൽ അബിയോള റോബിൻസൺ. 2018-ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാളചലച്ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു.

സാമുവൽ അബിയോള റോബിൻസൺ
ജനനംJune 30 1998 (1998-06-30) (25 വയസ്സ്)
ദേശീയതനൈജീരിയൻ
തൊഴിൽനടൻ
സജീവ കാലം2013–മുതൽ

തൊഴിൽ തിരുത്തുക

2013ലാണ് സാമുവലിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.[1] ആഫ്രിക്കയിലെ ഒട്ടുമിക്ക പ്രധാനപ്പെട്ട ചിത്രങ്ങളിലും സാമുവൽ അഭിനയിച്ചിട്ടുണ്ട്. വാൾട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക, എം നെറ്റ്, ടിൻസൽ (ടി വി സീരീസ്‌), എം.ടി.വി ബെയ്സിന്റെ ഷുഗ (ടി വി സീരീസ്‌), റക്കോണ്ടർ പ്രൊഡക്ഷന്റെ 8 ബാർസ് & എ ക്ലെഫ് തുടങ്ങിയവയാണ് ചിത്രങ്ങൾ.[2] ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്ന ആദ്യ നൈജീരിയൻ താരമാണ് സാമുവൽ. 2018ൽ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിൽ ആണ് സാമുവൽ നായകനായത്. [3][4][5]

സിനിമകൾ തിരുത്തുക

സിനിമ തിരുത്തുക

വർഷം സിനിമ വേഷം കുറിപ്പുകൾ
2015 8 ബാർസ് & എ ക്ലെഫ് വിക്ടറിന്റെ ചെരുപ്പകാലം
2016 ഗ്രീൻ വൈറ്റ് ഗ്രീൻ സെഗൺ
2018 സുഡാനി ഫ്രം നൈജീരിയ സാമുവൽ അബിയോള റോബിൻസൺ / സുഡാനി മലയാളസിനിമ [6][7][8]

ടെലിവിഷൻ തിരുത്തുക

വർഷം പേര് വേഷം കുറിപ്പുകൾ
2014 ടിൻസൽ ഗോഗോ
2015 ഷുഗ ഒസ്സി
2015 ദി മിഡിൽമെൻ അമോസ്
2015 ഡെസ്പറേറ്റ് ഹൗസ്വൈഫ്സ് ആഫ്രിക്ക അകിൻ ബെല്ലോ
2016 ദി ഗവർണർ ടോജു ഒചെല്ലോ

ഹ്രസ്വചിത്രങ്ങൾ തിരുത്തുക

വർഷം പേര് വേഷം കുറിപ്പുകൾ
2014 പ്ലേയിങ്ങ് വിക്റ്റിം ടകേന

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സാമുവൽ_അബിയോള_റോബിൻസൺ&oldid=2847507" എന്ന താളിൽനിന്ന് ശേഖരിച്ചത്