സാബിൻ ഒബർഹൗസർ (ജീവിതകാലം: 30 ഓഗസ്റ്റ് 1963 - 23 ഫെബ്രുവരി 2017) ഒരു ഓസ്ട്രിയൻ ഭിഷഗ്വരയും രാഷ്ട്രീയക്കാരിയുമായിരുന്നു.[1] മരണസമയത്ത് അവർ ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രിയും വനിതാ ക്ഷേമ മന്ത്രിയുമായിരുന്നു.[2]

സാബിൻ ഒബർഹൗസർ
ഒബർഹോസർ 2014 ഏപ്രിലിൽ
ജനനം(1963-08-30)ഓഗസ്റ്റ് 30, 1963
മരണംഫെബ്രുവരി 23, 2017(2017-02-23) (പ്രായം 53)
ദേശീയതഓസ്ട്രിയൻ
തൊഴിൽവൈദ്യനും രാഷ്ട്രീയക്കാരിയും
Medical career
ProfessionMinister for Health and Minister for Women

ജീവചരിത്രം

തിരുത്തുക

വിയന്നയിലാണ് സാബിൻ ഒബർഹോസർ ജനിച്ചത്.[3] 2014-ൽ അന്നത്തെ ചാൻസലർ വെർണർ ഫെയ്‌മാന്റെ സോഷ്യൽ ഡെമോക്രാറ്റ്-ക്രിസ്ത്യൻ കൺസർവേറ്റീവ് സഖ്യ സർക്കാരിൽ അവർ മന്ത്രിയായി. രണ്ട് വർഷത്തിന് ശേഷം ക്രിസ്റ്റ്യൻ കെർൺ സഖ്യം ഏറ്റെടുത്തപ്പോഴും അവർ ആരോഗ്യ മന്ത്രിയായി തുടർന്നു.[4] അതേ വർഷം തന്നെ അവർ വനിതാ ക്ഷേമ മന്ത്രിയായി. 2015 ൽ അവൾ തൻറെ ഉദരത്തിലെ കാൻസർ രോഗനിർണയം പരസ്യമാക്കി.[5]

  1. "Obituary". orf.at. Retrieved 24 February 2017.
  2. "Austrian Health Minister Oberhauser dies". Reuters. 2017-02-23. Retrieved 2017-02-24.
  3. "Obituary". orf.at. Retrieved 24 February 2017.
  4. "Austrian Health Minister Oberhauser dies". Reuters. 2017-02-23. Retrieved 2017-02-24.
  5. "Austrian Health Minister Oberhauser dies". Reuters. 2017-02-23. Retrieved 2017-02-24.
"https://ml.wikipedia.org/w/index.php?title=സാബിൻ_ഒബർഹൗസർ&oldid=3841387" എന്ന താളിൽനിന്ന് ശേഖരിച്ചത്