റഷ്യയിൽ വച്ച് നടക്കുന്ന 2018-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നമാണ് സാബിവാക്ക (Russian: Забива́ка, "ഗോൾസ്കോറർ"). 2016 ഒക്ടോബർ 21-നാണ് ഈ ഭാഗ്യചിഹ്നം പ്രഖ്യാപിച്ചത്. ഒരു യുറേഷ്യൻ വുൾഫ് (Canis lupus lupus) ആണിത്. റഷ്യ 2018 എന്ന് ആലേഖനം ചെയ്ത ടി - ഷർട്ടും ഓറഞ്ച് നിറത്തിലുള്ള കണ്ണടയുമാണ് ധരിച്ചിട്ടുള്ളത്. സൈക്ലിങ്ങിനായി ഉപയോഗിക്കുന്ന പ്രത്യേക തരം കണ്ണടയാണിത്.[1] വസ്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വെള്ള, നീല, ചുവപ്പ് എന്നീ നിറങ്ങൾ റഷ്യയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ ജഴ്സിയുടെ നിറങ്ങളാണ്.

സാബിവാക്ക, ഭാഗ്യചിഹ്നം

ഏകതരീന ബൊചരോവ എന്ന വിദ്യാർത്ഥി ഡിസൈനറാണ് ഈ ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്. ഇന്റർനെറ്റ് വോട്ടിങ്ങിലൂടെയാണ് സാബിവാക്കയെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ്

തിരുത്തുക

2016 ഒക്ടോബർ 22-ന് ചാനൽ വൺ റഷ്യ ചാനലിലെ ഈവനിങ് അർജന്റ് എന്ന പരിപാടിയിലൂടെയാണ് ഭാഗ്യചിഹ്നത്തിന്റെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചത്. സാബിവാക്ക എന്ന വുൾഫിന് 53% വോട്ടുകളും, കടുവയ്ക്ക് 27% വോട്ടുകളും, പൂച്ചയ്ക്ക് 20% വോട്ടുകളുമാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പത്ത് ലക്ഷത്തിലധികം ജനങ്ങൾ 2016 സെപ്റ്റംബറിൽ ഫിഫ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുക്കുകയുണ്ടായി. [2]

ഇതും കാണുക

തിരുത്തുക
  1. https://www.rbth.com/sport/2016/10/28/russians-deride-choice-of-confusing-2018-world-cup-mascot-zabivaka_643235
  2. "Wolf chosen as 2018 FIFA World Cup Official Mascot and named Zabivaka" (Press release). FIFA. 21 October 2016. Archived from the original on 2016-10-22. Retrieved 21 October 2016.

പുറം കണ്ണികൾ

തിരുത്തുക
മുൻഗാമി ഫിഫ ലോകകപ്പ് ഭാഗ്യചിഹ്നം
സാബിവാക്ക

ഫിഫ 2018
പിൻഗാമി
TBA
"https://ml.wikipedia.org/w/index.php?title=സാബിവാക്ക&oldid=3896437" എന്ന താളിൽനിന്ന് ശേഖരിച്ചത്