സാരംഗി വാദകനായിരുന്നു സാബരി ഖാൻ(21 മേയ് 1927 - 1 ഡിസംബർ 2015). പദ്മഭൂഷൺ ജേതാവായ ഉസ്താദ് സാബരി ഖാൻ സൈനിയ ഖരാന ശൈലിവാദകനാണ്. അമേരിക്കയിലും യൂറോപ്പിലും സാരംഗിയെ പരിചയപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ചു.

ഉസ്താദ് സാബരി ഖാൻ
उस्ताद साबरी खान
استاد صابری خان
ഉസ്താദ് സാബരി ഖാൻ
ഉസ്താദ് സാബരി ഖാൻ
പശ്ചാത്തല വിവരങ്ങൾ
ജനനം21 May 1927
Moradabad, Uttar Pradesh, India
മരണം1 ഡിസംബർ 2015(2015-12-01) (പ്രായം 88)
New Delhi, Delhi, India
വിഭാഗങ്ങൾഹിന്ദുസ്താനി ശാസ്ത്രീയ സംഗീതം
ഉപകരണ(ങ്ങൾ)സാരംഗി

ജീവിതരേഖ

തിരുത്തുക

1927-ൽ ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ജനനം. വിവിധ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വാഷിങ്ടൺ സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറാവാൻ ക്ഷണം ലഭിച്ചിരുന്നു.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • പദ്മശ്രീ (1992)
  • പദ്മഭൂഷൺ (2006)
  • സാഹിത്യ കല പരിഷത്ത് പുരസ്‌കാരം
  • യു.പി. സംഗീത നാടക അക്കാദമി അവാർഡ്
  • ദേശീയ സംഗീത നാടക അക്കാദമി അവാർഡ്
  1. http://www.mathrubhumi.com/news/india/malayalam/article-malayalam-news-1.707990[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സാബരി_ഖാൻ&oldid=3809043" എന്ന താളിൽനിന്ന് ശേഖരിച്ചത്