സാന്താൾ കലാപം

നിലനിൽപ്പിനു വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ സാന്താൾഗോത്രവർഗ്ഗം നടത്തിയ പ്രക്ഷോഭം

1855-മുതൽ 1856-വരെയുള്ള സാന്താൾ വിപ്ലവം ബ്രിട്ടീഷ്‌ അധിനിവേശത്തിന് എതിരെയുള്ള ഗോത്ര കലാപങ്ങളിൽ വച്ച് ഏറ്റവും വലുതും[1] പ്രാധാന്യമുള്ളതുമാണ്. ജൂൺ 30 1855 മുതൽ തുടങ്ങിയ വിപ്ലവം ജനുവരി 3, 1856 വരെ നീണ്ടു നിന്നു. അമ്പും വില്ലും, വാളുകളുമായി പോരാടിയ സാന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ്‌ സിപ്പായി സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു.ഈ വിപ്ലവത്തിൽ 15000-ത്തിലധികം സാന്താൾ ജനതയാണ് ജീവൻ ബലിയർപ്പിച്ചത്.രാജ് മഹൽ കുന്നുകളിൽ ബ്രിട്ടീഷ്കാർക്കെതിരെ നടന്ന ഗോത്ര വർഗ കലാപം ആയിരുന്നു ഇത്.

ബ്രിട്ടീഷ്‌ സെപോയ് സൈന്യവുമായി പൊരുതുന്ന സാന്താൾ ഗോത്രം.

കൊള്ളപലിശക്കാരുെടെയും കമ്പിനിക്കാരുെടെയും ചൂഷണത്തിനിരയായ ഗോത്രജനത നടത്തിയ കലാപമാണ് സാന്താൾ കലാപം

 

1855 ജൂൺ 30നായിരുന്നു സാന്താൾ കലാപം തുടങ്ങിയത്.വഴിനീളെ ശത്രുക്കളെ കൊന്നൊടുക്കി സാന്താൾ പട മുന്നേറി.കൽക്കത്തയിലെക്കുള്ള വഴിയെ ബ്രിട്ടീഷ്‌ സൈന്യം സാന്താൾ പടയെ പ്രതിരോധിച്ചു.സമർത്ഥനായ മേജർ ബറോസിനായിരുന്നു ബ്രിട്ടീഷ്‌ സൈന്യത്തിന്റെ നേതൃത്വം.ഉഗ്രമായ യുദ്ധം നടന്നു.സന്തലുകൾ ബ്രിട്ടീഷ്‌ സൈന്യത്തിന് സമർത്ഥമായ തിരിച്ചടി നൽകിക്കൊണ്ടിരുന്നു.ഒടുവിൽ ബ്രിട്ടീഷ്‌ സേന തോറ്റോടി.
സന്തളുകൾ കൽക്കത്ത ലക്ഷ്യമാക്കി മുന്നേറിക്കൊണ്ടിരുന്നു.മൂർഷിദാബാദിൽ വച്ച് വീണ്ടും പ്രതിരോധം. ഇത്തവണ കാര്യങ്ങൾ മാറി മറിഞ്ഞു.പരാജയം രുചിച്ചപ്പോഴും സന്തളുകൾ കീഴടങ്ങാൻ തയ്യാറായില്ല.അവസാനത്തെ പടയാളിയും മരിച്ചു വീഴുന്നതുവരെ അവർ യുദ്ധം തുടർന്നു.പരാജയപ്പെട്ടുവെങ്കിലും ആ സമരവും പിൽക്കാലത്ത് പലർക്കും പ്രചോദനമായി.

  1. ബിപിൻ ചന്ദ്ര, മൃദുലാ മുഖർജി, കെ.എൻ പണിക്കർ (2007). ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. കൊച്ചി: ഡി.സി. ബുക്ക്‌സ്‌. ISBN 978-81-264-1669-1.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സാന്താൾ_കലാപം&oldid=3989385" എന്ന താളിൽനിന്ന് ശേഖരിച്ചത്