സാദനി ദേശീയോദ്യാനം
സാദനി ദേശീയോദ്യാനം, ടാൻസാനിയിലെ പതിമൂന്നാമത്തെ ദേശീയോദ്യാനമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ തീരങ്ങളിൽ വെയിൽകായുന്ന മൃഗങ്ങളെ സഞ്ചാരികൾക്ക് ഇവിടെ കാണുവാൻ സാധിക്കുന്നു. 1062 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള ഈ ദേശീയോദ്യാനം 1969 മുതൽ ഒരു ഗെയിം റിസർവ്വായി തുടരുകയും 2005 മുതൽ ഒരു ദേശീയോദ്യാനമായി ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തിരുന്നു. സമുദ്രം അതിർത്തിയായി വരുന്ന ടാൻസാനിയയിലെ ഏക വന്യജീവി സങ്കേതമാണിത്.
Saadani National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 6°00′S 38°45′E / 6.000°S 38.750°E |
Area | 1100 km² |
Established | 2005 |
Visitors | 15,415 (in 2012[1]) |
Governing body | Tanzania National Parks Authority |
www |
അവലംബം
തിരുത്തുക- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.