സാങ്ച്വറി ഓഫ് ട്രൂത്ത്
സാങ്ച്വറി ഓഫ് ട്രൂത്ത് (തായ്: ปราสาทสัจธรรม, വാങ് ബൊറാൻ, പ്രസട് മായ് എന്നും അറിയപ്പെടുന്നു) തായ്‌ലാന്റിലെ പട്ടായയിൽ ഉള്ള ഒരു ക്ഷേത്ര സമുച്ചയമാണ്.[1] ഈ ദേവാലയം മുഴുവൻ മരത്തിൽ ആണ് പണിതിരിക്കുന്നത്. പ്രധാനമായും ബുദ്ധിസ്റ്റ്, ഹിന്ദു വിഷയങ്ങളിലുള്ള ശില്പകലയാണ് ഇവിടെ ഉള്ളത്. ഇതിന്റെ ഗോപുരത്തിന് 105 മി. ഉയരം ഉണ്ട്. രണ്ടു റായിൽ അധികം വിസ്തൃതിയിൽ ഇത് പരന്നു കിടക്കുന്നു. തായ് വ്യാപാരി ആയ ലെക് വിരിയഫന്റ് എന്നൊരാളുടെ ആശയമാണ് ഈ പദ്ധതി. 2050ൽ മുഴുവനായി പണി തീർക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ഖമർ വാസ്തുവിദ്യ ശൈലി ആണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്. അങ്കോർ കാലഘട്ടത്തിലെ പോലെ മരത്തിൽ കൊത്തുപണി ചെയ്ത ശിൽപ്പങ്ങൾ ഇവിടെ കാണാം. നാല് ഗോപുരങ്ങൾ ആണ് ഇതിനുള്ളത്. കംബോഡിയ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ബുദ്ധിസ്റ് ഹിന്ദു പുരാണങ്ങളിലെ കഥകൾ കാണിച്ചിരിക്കുന്നു[2] ഔദ്യോഗിക വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, കലയും, സംസ്കാരവും കൊണ്ട് പുരാതന ജീവിതത്തെയും, വിജ്ഞാനത്തെയും, തത്ത്വചിന്തയെയും പ്രതിഫലിപ്പിക്കുക എന്നതാണ് ദേവാലയത്തിന്റെ ഉദ്ദേശം എന്നാണ്.[1]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 Official website: The Magnificence of Heaven Recreated on Earth
- ↑ Thailand's Beaches and Islands, Paul Gray & Lucy Ridout, Rough Guides, 2001, ISBN 1-85828-829-0 Google Books