സാങ്ച്വറി ഓഫ് ഔവർ ലേഡി ഓഫ് ലൂർദ്സ്

ഫ്രാൻസിലെ ലൂർദ്സ് പട്ടണത്തിലെ ഔവർ ലേഡി ഓഫ് ലൂർദ്സിന്റെ കത്തോലിക്കാ ദേവാലയത്തിന് (ഗ്രോട്ടോ) ചുറ്റുമുള്ള പ്രദേശമാണ് സാങ്ക്ച്യുറി ഓഫ് ഔവർ ലേഡി ഓഫ് ലൂർദ്സ്. ഒരു തീർത്ഥാടന സ്ഥലമാണ് ദേവാലയം. രോഗികളായ തീർത്ഥാടകരെ ലൂർദ്‌സ് വിശുദ്ധജലം അത്ഭുതകരമായി സുഖപ്പെടുത്തുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. റോമൻ കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ളതും ഭരണനിർവ്വഹണം നടത്തുന്നതുമായ ഈ ദേവാലയത്തിൽ ഭക്തിപരമായ പ്രവർത്തനങ്ങൾ, ഓഫീസുകൾ, രോഗികളായ തീർത്ഥാടകർക്കും അവരുടെ സഹായികൾക്കുമുള്ള താമസസൗകര്യം എന്നിവ ഉൾപ്പെടുന്നു. പ്രധാനമായും കാണപ്പെടുന്ന ഗ്രോട്ടോയുടെ സമീപത്തായി വിശുദ്ധജലം വിതരണം ചെയ്യുന്ന ടാപ്പുകളും ലൂർദ്‌ മെഡിക്കൽ ബ്യൂറോയുടെ ഓഫീസുകളും നിരവധി പള്ളികളും ബസിലിക്കകളും ഉൾപ്പെടുന്നു. 51 ഹെക്ടർ വിസ്തൃതിയുള്ള ഇവിടെ 22 പ്രത്യേക ആരാധനാലയങ്ങളും ഉൾപ്പെടുന്നു.[1] സാങ്ച്വറിയിൽ ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ഡച്ച്, ജർമ്മൻ തുടങ്ങി ആറ് ഔദ്യോഗിക ഭാഷകളുണ്ട്.

ഔവർ ലേഡി ഓഫ് ലൂർദ്‌സിന്റെ ദേവാലയം
ഔവർ ലേഡി ഓഫ് ലൂർദ്‌സിന്റെ ദേവാലയം
ഔവർ ലേഡി ഓഫ് ലൂർദ്‌സിന്റെ ദേവാലയം

ഔവർ ലേഡി ഓഫ് ലൂർദ്‌സിന്റെ പ്രതിരൂപമായി ഒരു ഗ്രോട്ടോയും ഔവർ ലേഡി ഓഫ് ലൂർദ്‌സിന്റെ ബഹുമാനാർത്ഥം മറ്റ് ഗ്രോട്ടോകളും ചേർത്ത് "ലൂർദ്‌ ഗ്രോട്ടോസ്" എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

ചരിത്രം

തിരുത്തുക

1858 ഫെബ്രുവരി 11 ന് 14 വയസുള്ള ബർണദീത്ത സുബീരു എന്ന കർഷകയായ ഒരു പെൺകുട്ടി, വെള്ള വസ്ത്രം ധരിച്ച് അരയിൽ നീല നിറത്തിലുള്ള ബെൽറ്റ് ധരിച്ച ഒരു പെൺകുട്ടിയുടെ പ്രത്യക്ഷപ്പെടൽ തുടർച്ചയായി അനുഭവിച്ചതായി അവകാശപ്പെട്ടു. ഒടുവിൽ സ്വയം കന്യാമറിയം എന്ന് അറിയപ്പെടുന്ന പേര് ഉള്ള ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എന്ന് അവർ സ്വയം പരിചയപ്പെടുത്തി.

പ്രദേശം ഗാവെ ഡി പോ നദിയുടെ ഒരു വളവിൽ മസബിയേൽ (from masse vieille: "old mass") എന്ന ഉന്തിനിൽക്കുന്ന പാറയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഈ പാറയുടെ വടക്കുഭാഗത്ത്, നദീതീരത്തിനടുത്തായി, സ്വാഭാവികമായി സംഭവിക്കുന്ന, ക്രമരഹിതമായ ആകൃതിയിലുള്ള ആഴമില്ലാത്ത ഗുഹ അല്ലെങ്കിൽ ഗ്രോട്ടോ, അതിൽ പ്രത്യക്ഷപ്പെടൽ സംഭവിച്ചു.[2]

കന്യാമറിയം പ്രത്യക്ഷപ്പെടുന്ന സമയത്ത്, ഗ്രോട്ടോ പട്ടണത്തിന് പുറത്തായിരുന്നു. അവിടെ ഗ്രാമീണർ മൃഗങ്ങളെ മേയാനും വിറക് ശേഖരിക്കാനും മാലിന്യ കൂമ്പാരമായും ഉപയോഗിച്ചിരുന്നു. മാത്രമല്ല ഇത് അതൃപ്‌തികരമായ സ്ഥലമെന്ന ഖ്യാതിയും നേടിയിരുന്നു.[3]

ഈ രൂപം എല്ലായ്പ്പോഴും ഒരിടത്ത് പ്രത്യക്ഷപ്പെട്ടു. ഗ്രോട്ടോയുടെ പ്രധാന അറയ്ക്ക് മുകളിലുള്ള ഒരു മാടം, അതിൽ ഒരു കാട്ടു റോസ് മുൾപടർപ്പു വളർന്നിരുന്നു. 'കന്യക'യിൽ നിന്നുള്ള നിർദ്ദേശങ്ങളിൽ "പോയി നീരുറവയിൽ നിന്ന് കുടിക്കുക", "പോയി പുരോഹിതരോട് ഇവിടെ ഒരു ചാപ്പൽ പണിയാൻ പറയുക", "ആളുകൾ ഘോഷയാത്രയിൽ ഇവിടെയെത്തുക" എന്നിവയായിരുന്നു. ആ പ്രദേശത്തെ വികസിപ്പിച്ച് മതകർമ്മങ്ങളിലൂടെ നിർണ്ണായകമായ ഈ മൂന്ന് നിർദ്ദേശങ്ങൾ തെളിയിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

പ്രത്യക്ഷപ്പെടലിനോടു പൊതു താൽപ്പര്യം വർദ്ധിച്ചു. ജിജ്ഞാസുക്കളായ സന്ദർശകരെ മാറ്റി കൂടുതൽ ദൂരെയുള്ള തീർത്ഥാടകർ എത്താൻ തുടങ്ങി. ദൃശ്യങ്ങളുടെയും അത്ഭുതങ്ങളുടെയും ശ്രദ്ധേയമായ കഥകൾ പരക്കാൻ തുടങ്ങി.

ഒരു പ്രാദേശിക പുരോഹിതൻ, ആബി ഡൊമിനിക് പെയ്‌രമാലെ, ബിഷപ്പ് മോൺസിഞ്ഞോർ ബെർട്രാൻഡ്-സാവെരെ മസ്‌കറൊ ലോറൻസ് എന്നിവർ ചേർന്ന് 1861 ൽ കമ്യൂണിൽ നിന്ന് ഗ്രോട്ടോയും അതിനു ചുറ്റുമുള്ള സ്ഥലവും വാങ്ങി. സന്ദർശകർക്ക് കൂടുതൽ എത്തിച്ചേരാവുന്ന തരത്തിൽ അവർ ഈ പ്രദേശം പരിഷ്കരിക്കുന്നതിനെക്കുറിച്ച് ഉടൻ തന്നെ തീരുമാനിച്ചു. കൂടാതെ ക്രിപ്റ്റ് എന്നറിയപ്പെടുന്ന പള്ളികളിൽ ആദ്യത്തേത് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

1864-ൽ ലിയോനൈസ് ശില്പിയായ ജോസഫ്-ഹ്യൂഗസ് ഫാബിഷ് ബർണദീത്തയുടെ വിവരണങ്ങളെ അടിസ്ഥാനമാക്കി ഔവർ ലേഡി ഓഫ് ലൂർദ്സിന്റെ പ്രതിമ സൃഷ്ടിക്കാൻ നിയോഗിക്കപ്പെട്ടു. ഔവർ ലേഡി ഓഫ് ലൂർദ്‌സിന്റെ പ്രതീകമായി ഇത് മാറിയിട്ടുണ്ടെങ്കിലും, ബർണദീത്തയുടെ വിവരണത്തേക്കാൾ പഴയതും ഉയരമുള്ളതുമായ ഒരു രൂപത്തെ മാത്രമല്ല കന്യാമറിയത്തിന്റെ യാഥാസ്ഥിതികവും പരമ്പരാഗതവുമായ പ്രാതിനിധ്യങ്ങൾക്കനുസൃതമായി ഇത് ചിത്രീകരിക്കുന്നു.

  1. "Lourdes".
  2. Ruth Harris, Lourdes: Body and Spirit in the Secular Age, Penguin Books, 1999, p. 52.
  3. Ruth Harris, Lourdes: Body and Spirit in the Secular Age, Penguin Books, 1999, p. 53.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക