സാക്ഷി മഹാരാജ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ബി.ജെ.പി.യുടെ നേതാവായ സ്വാമി സച്ചിതാനന്ദ് ഹരി സാക്ഷി മഹാരാജ് ഇന്ത്യൻ പാർലമെന്റിലേക്ക് നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജീവിത രേഖ തിരുത്തുക

സ്വാമി അത്‌മാനന്ദ് ഹരി മഹാരാജ് പ്രേമിയുടെ മകനായി ഉത്തർപ്രദേശ് സംസ്ഥാനത്തെ ഏത്ത ജില്ലയിൽ മഗ്‌താരക്കടുത്ത് ജലിൽപൂർ ഗ്രാമത്തിൽ 1956 ജനുവരി 12 ന് ജനിച്ചു. അവിവാഹിതനാണ്.

വിദ്യഭ്യാസ യോഗ്യത തിരുത്തുക

എം.എ. പി.എച്ച്.ഡി., ശാസ്ത്രി, വേദാന്താചാര്യ, വിദ്യാവരിദ്ധി എന്നി വിദ്യഭ്യാസ യോഗ്യതകളുണ്ട്. ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാല, ഉത്തർപ്രദേശിലെ ആഗ്ര സർവകലാശാല, ന്യൂ ഡൽഹിയിലെ ശ്രീ ലാൽ ബഹാദൂർ സംസ്കൃത് വിദ്യാപീഠം, ന്യൂ ഡൽഹിയിലെ മഹാറിഷി വേദനുസന്ദനം, ന്യൂ ഡൽഹിയിലെ രാഷ്ട്രീയ സംസ്കൃത് സൻസ്തൻ എന്നിവിടങ്ങളിൽ വിദ്യ അഭ്യസിച്ചിട്ടുണ്ട്.

രാഷ്ട്രീയം തിരുത്തുക

1990 ലാണ് സാക്ഷി മഹാരാജ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ആദ്യം ബി.ജെ.പി.യിൽ പ്രവർത്തിച്ചു. പിന്നിട് സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. സമാജ് വാദി പാർട്ടിയിൽ നിന്ന് രാജി വെച്ച് കല്യാൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ ക്രാന്തി പാർട്ടിയിൽ ചേർന്നു. രാഷ്ട്രീയ ക്രാന്തി പാർട്ടി ബി.ജെ.പി.യിൽ ലയിച്ചപ്പോൾ മഹാരാജും ബി.ജെ.പി.യിലെത്തി.

പാർലമെന്റിൽ തിരുത്തുക

  • 2014 - ഉത്തർപ്രദേശിലെ ഉന്നാവോ ലോകസഭാമണ്ഡലത്തിൽ നിന്ന് പതിനാറാം ലോകസഭയിൽ.
  • 2002 - സമാജ്‌വാദി പാർട്ടിയുടെ ഭാഗമായി രാജ്യസഭയിലെത്തി. എം.പി. ഫണ്ട് തിരിമറിയിൽ രാജ്യസഭയിൽ നിന്ന് 2006-ൽ പുറത്താക്കപ്പെട്ടു.
  • 1998 - ബി.ജെ.പി. സ്ഥാനാർത്ഥിയായി ഫറൂക്കാബാദ് ലോകസഭാമണ്ഡലത്തിൽ നിന്ന് പന്ത്രണ്ടാം ലോകസഭയിൽ.
  • 1996 - ബി.ജെ.പി. സ്ഥാനാർത്ഥിയായി ഫറൂക്കാബാദ് ലോകസഭാമണ്ഡലത്തിൽ നിന്ന് പതിനൊന്നാം ലോകസഭയിൽ.
  • 1991 - ബി.ജെ.പി. സ്ഥാനാർത്ഥിയായി മധുര ലോകസഭാമണ്ഡലത്തിൽ നിന്ന് പത്താം ലോകസഭയിൽ.

എം.പി. ഫണ്ട് തിരിമറി തിരുത്തുക

എം.പി. മാർക്കുള്ള ലോക്കൽ ഏരിയ വികസന സ്കീമിലെ തിരിമറിയുമായി ബദ്ധപ്പെട്ട് "ഓപ്പറേഷൻ ചക്രായുധ" എന്ന പേരിൽ ഒരു സ്റ്റിംഗ് ഓപ്പറേഷൻ ഗോവ ആസ്ഥാനമായ ഡെഡിക്കേറ്റഡ് ഇൻ‌വെസ്റ്റിഗേറ്റീവ് ഗിൽഡ് (ഡി.ഐ.ജി.) എന്ന എൻ.ജി.ഒ നടത്തിയത് സ്റ്റാർ ന്യൂസ് ടെലിവിഷൻ ചാനൽ പ്രക്ഷേപണം ചെയ്തിരുന്നു. [1] ഫണ്ട് തിരിമറിയെ കുറിച്ച് അന്വേഷിച്ച ഹൗസ് ഓഫ് എത്തിക്സ് കമ്മിറ്റി നടത്തിയ നിർദ്ദേശങ്ങൾ രാജ്യസഭ ഏകകണ്ഠമായി അംഗീകരിച്ച് സാക്ഷി മഹാരാജിനെ 2006 മാർച്ച് 22-ന് രാജ്യസഭയിൽ നിന്ന് പുറത്താക്കി [2]

ക്രിമിനൽ കേസുകൾ തിരുത്തുക

2013 ഏപ്രിൽ 16-ന് ഉത്തർ പ്രദേശ് പോലിസ് സാക്ഷി മഹാരാജിനേയും അദ്ദേഹത്തിന്റെ സഹോദരനേയും മറ്റ് രണ്ട് പേരേയും മുൻ കോളേജ് പ്രിൻസിപ്പലും ജില്ലാ പഞ്ചായത്ത് മുൻ അംഗവും, ഒരു കാലത്ത് സാക്ഷിയുടെ തന്നെ ഉറ്റ അനുയായിയും സാക്ഷി നിയമപരമായി ദത്തെടുത്തതുമായിരുന്ന [3] സുജാത വർമ്മ (47) കൊല്ലപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തു. ഏത്തയിലുള്ള ഉദിത്‌പൂർ സാക്ഷി ആശ്രമത്തിന്റെ ഗേറ്റിൽ വെച്ചാണ് ഏപ്രിൽ 15 2013-ന് വെടി കൊണ്ട് കൊല്ലപ്പെട്ടത്. [4]

1992 ബാബ്‌റി മസ്ജിദ് തകർക്കലിൽ കുറ്റാരോപിതനാണ്. [5] [6]

സാക്ഷി മഹാരാജിനും അദ്ദേഹത്തിന്റെ രണ്ട് ബന്ധുക്കൾക്കുമെതിരെ, 2000 ത്തിൽ ഉത്തർപ്രദേശിലെ എത്തെയിലെ ഒരു കോളെജ് പ്രിൻസിപ്പലിനെ കൂട്ടബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ ഒരു മാസത്തോളം ഇയാൾക്ക് തിഹാർ ജയിലിൽ കഴിയേണ്ടി വന്നു. മതിയായ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു.[7]

ഫറൂക്കാബാദിലെ ആശ്രമത്തിലെ അന്തേവാസിയായ ഒരു മണിപ്പൂരി യുവതിയെ ബലാൽസംഗം ചെയ്തുവെന്ന പരാതിയും ഇയാൾക്കെതിരെ ഉണ്ടായി. [8]

1997 ൽ ബ്രംദത്ത് ദ്വിവേദിയെന്ന ബി.ജെ.പി. നേതാവിന്റെ കൊലയുമായി ബന്ധപ്പെട്ടും സാക്ഷി മഹാരാജിനെതിരെ ആരോപണമുണ്ടായിട്ടുണ്ട്.

2012-ൽ യു.പി. വനിത കമ്മീഷൻ അംഗം സുജാത വർമ സാക്ഷി മഹാരാജി്‌ന്റെ ആശ്രമം സന്ദർശിച്ചപ്പോൾ വെടിയേറ്റു മരിച്ചു. സാക്ഷി മഹാരാജും സഹോദരും സംഭവത്തിൽ കുറ്റാരോപിതനായി. ആശ്രമത്തിനെതിരെ എടുത്ത നടപടികളാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു ആരോപണം. ഇതേതുടർന്ന് ഇയാൾ കുറച്ചുനാൾ ഒളിവിൽ പോയി. കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടില്ല.

വിവാദങ്ങളും നിലപാടുകളും തിരുത്തുക

"രാജ്യത്തെ ജനസംഖ്യാ വർധനവിന് കാരണം ഹിന്ദുക്കളല്ല. ഇന്ത്യയിൽ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത് നാലു ഭാര്യമാരും നാൽപതു കുട്ടികളും വേണമെന്ന ആശയത്തെ പിന്തുണക്കുന്നവർ ഉള്ളതുകൊണ്ടാണ്.’ മാതാവ് എന്നത് കുട്ടികളെ ജനിപ്പിക്കുന്ന യന്ത്രങ്ങളല്ലെന്നും പറഞ്ഞ സാക്ഷി മഹാരാജായ്ക്ക് [9] തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന [10]

ഹിന്ദുമതം നിലനിൽക്കണമെങ്കിൽ എല്ലാ ഹിന്ദു സ്ത്രീകൾക്കും കുറഞ്ഞത് നാലു കുട്ടികൾ വേണമെന്ന് മീററ്റിൽ സംഘടിപ്പിച്ച സാന്ത് സംഗമ മഹോത്സവത്തിൽ പ്രസംഗിക്കുമ്പോൾ സാക്ഷി മഹാരാജ് ആവശ്യപ്പെട്ടത് വിവാദമായി. [11]

ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞത് വിവാദമായപ്പോൾ പിൻവലിച്ച് പാർലമെന്റിൽ ഖേദ പ്രകടനം നടത്തി. [12]

മതപരിവർത്തനത്തോടും ഗോവധത്തിലും ശക്തമായ എതിർപ്പുള്ള വ്യക്തിയാണ് സാക്ഷി മഹാരാജ്. അവർക്ക് വധശിക്ഷ നൽകണമെന്നാണ് സാക്ഷിയുടെ അഭിപ്രായം. [13]

പുസ്തകങ്ങൾ തിരുത്തുക

  1. പഞ്ചദർശി
  2. അഷ്ടവക്ര ഗീത
  3. ശിവ് മഹിമാൻ സ്തോസ്ത്ര
  4. വിചാർ മാല
  5. വൈരാഗ്യ ഷട്ടക്ക്
  6. സരൽ വിവേക്
  7. സിദ്ധാന്ത് ഉപദേശ്, മുഖ്യോപനിഷത്
  8. വിചാർ ചന്ദ്രോദയ
  9. ഗീത സാർ
  10. ഗീത ദർശൻ
  11. നീത് ഷട്ടക്ക്
  12. പരമാർത്ഥ് ഭജൻവാലി
  13. സിദ്ധ പ്രാർത്ഥന സ്തോസ്ത്ര
  14. ദൃഷ്ടാന്ത സാഗർ
  15. എത്തീസ് ഉപനിഷത് (ഹിന്ദിയിലും സംസ്കൃതത്തിലും)
  16. ഭഗവാൻ സന്ദേശ് - ഒരു ഹിന്ദി മാസിക

താല്പര്യങ്ങൾ തിരുത്തുക

യോഗ, ആത്മീയത, വിദ്യഭ്യാസം, എഴുത്ത്, പ്രഭാഷണങ്ങൾ, ആത്മീയതയുടെ പ്രചരണങ്ങൾ, കായിക വിനോദം, നീന്തൽ, ഹിന്ദുയിസം.

അവലംബം തിരുത്തുക

  1. http://www.oneindia.com/2006/02/24/ethics-committee-recommends-expulsion-of-sakshi-maharaj-1140801278.html
  2. http://www.thehindu.com/todays-paper/tp-national/rajya-sabha-expels-sakshi-maharaj/article3167595.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-18. Retrieved 2015-01-08.
  4. http://timesofindia.indiatimes.com/city/lucknow/Sakshi-Maharaj-3-others-booked-for-murder/articleshow/19588838.cms
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-18. Retrieved 2015-01-08.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-03. Retrieved 2015-01-11.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-19. Retrieved 2015-01-07.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-01-11.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-13. Retrieved 2017-01-12.
  10. http://www.madhyamam.com/india/election-commission-censures-bjp-mp-sakshi-maharaj-over-his-population-control-remark/2017/jan
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-10. Retrieved 2015-01-07.
  12. http://www.madhyamam.com/news/331159/141212[പ്രവർത്തിക്കാത്ത കണ്ണി]
  13. http://www.thehindu.com/news/national/sakshi-stokes-another-controversy-asks-hindus-to-have-4-kids/article6763837.ece
"https://ml.wikipedia.org/w/index.php?title=സാക്ഷി_മഹാരാജ്&oldid=3838538" എന്ന താളിൽനിന്ന് ശേഖരിച്ചത്