സാക്ഷരത കേരളത്തിൽ

(സാക്ഷരകേരളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം. 1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടക്കുമ്പോൾ 90.86% ആണ് കേരളത്തിലെ സാക്ഷരത. പ്രഖ്യാപനം നടത്തിയത് ചേലക്കോടൻ ആയിഷയാണ്. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിന്റെ സാക്ഷരതാ ശതമാനം 93.91 ആണ്.[1] കൂടാതെ കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല പത്തനംതിട്ട (96.33%) ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ള ജില്ല പാലക്കാടും (88.49%) ആണ്. കോട്ടയവും ആലപ്പുഴയുമാണ് ഉയർന്ന സാക്ഷരതാ നിരക്കിൽ പത്തനംതിട്ടയ്ക്ക് തൊട്ടുപിന്നിലുള്ളത്.

സാക്ഷരതാനിരക്ക്

തിരുത്തുക

2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ വിവിധമേഖലകളിലെ സാക്ഷരതാനിരക്ക് താഴെച്ചേർത്തിരിക്കുന്നു.

  • ആകെ സാക്ഷരതാനിരക്ക്- 93.91%
  • പുരുഷസാക്ഷരതാനിരക്ക്- 96.02%
  • സ്ത്രീ സാക്ഷരതാനിരക്ക്- 91.98%

സാക്ഷരതയും ചില വസ്തുതകളും

തിരുത്തുക
  • കേരളത്തിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യമുനിസിപ്പാലിറ്റി- കോട്ടയം
  • സമ്പൂർണ്ണ നിയമസാക്ഷരതാ പഞ്ചായത്ത്- ആലപ്പുഴ ചെങ്ങന്നൂർ ബ്ലോക്കിലെ ചെറിയനാട്.
  • 1951 ലെ കേരളത്തിലെ മൊത്തം സാക്ഷരതാനിരക്ക്- 47.18%
  • സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുവേണ്ട കുറഞ്ഞ സാക്ഷരതാ നിരക്ക്- 90%
  1. മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 306
"https://ml.wikipedia.org/w/index.php?title=സാക്ഷരത_കേരളത്തിൽ&oldid=3222135" എന്ന താളിൽനിന്ന് ശേഖരിച്ചത്