സാം എസ്മെയിൽ (ജനനം: സെപ്റ്റംബർ 17,[1] 1977)[2] നിർമ്മാണ കമ്പനിയായ എസ്മെയിൽ കോർപ്പറേഷൻ ഉടമയായ ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവും സംവിധായകനും, തിരക്കഥാകൃത്തുമാണ്.[3] റാമി മാലെക് വേഷമിട്ട റോബോട്ട് (2015–2019) എന്ന അവാർഡ് നേടിയ യുഎസ്എ നെറ്റ്‌വർക്ക് ടെലിവിഷൻ പരമ്പരയുടെ സ്രഷ്ടാവ്, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിലാണ് അദ്ദേഹം കൂടതൽ അറിയപ്പെടുന്നത്. കോമറ്റ് (2014) എന്ന ചലച്ചിത്രത്തിൻറെ രചനയും സംവിധാനവും അദ്ദേഹമാണ് നിർവ്വഹിച്ചത്. ജൂലിയ റോബർട്ട്‌സും ജാനെല്ലെ മോനേയും[4] പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പ്രശസ്ത ആമസോൺ പ്രൈം വീഡിയോ സൈക്കോളജിക്കൽ ത്രില്ലർ ഹോംകമിംഗ് (2018-2020) സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹം കൂടാതെ യു‌എസ്‌എയുടെ ബ്രിയാർപാച്ച് (2020), സ്റ്റാർസിന്റെ ഗാസ്‌ലിറ്റ് (2022), പീക്കോക്കിന്റെ ആഞ്ജലിൻ (2022), ദ റിസോർട്ട് എന്നീ പരമ്പരകളും നിർമ്മിച്ചു.  2022-ലെ കണക്കുകൾപ്രകാരം അദ്ദേഹം സംവിധായകനായും രചയിതാവായും പങ്കെടുക്കുന്ന മെട്രോപോളിസ് എന്ന പരമ്പര (1927-ലെ നിശ്ശബ്ദ സിനിമയുടെ ഒരു മിനിസീരീസ്), ലീവ് ദ വേൾഡ് ബിഹൈൻഡ് എന്ന സിനിമ ഉൾപ്പെടെ വരാനിരിക്കുന്ന നിരവധി ടെലിവിഷൻ പരമ്പരകളും സിനിമകളും നിർമ്മിക്കാൻ എസ്മെയിൽ കരാർ ചെയ്യപ്പെട്ടിട്ടുണ്ട്.

സാം എസ്മെയിൽ
ജനനം (1977-09-17) സെപ്റ്റംബർ 17, 1977  (47 വയസ്സ്)
വിദ്യാഭ്യാസംന്യൂയോർക്ക് യൂണിവേഴ്സിറ്റി (ബി.എ.)
ഡാർട്ട്മൗത്ത് കോളേജ്
അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (MFA)
തൊഴിൽ
  • സംവിധായകൻ
  • നിർമ്മാതാവ്
  • രചയിതാവ്
സജീവ കാലം2004–ഇതുവരെ
അറിയപ്പെടുന്ന കൃതി
മിസ്റ്റർ റോബോട്ട്
ഹോംകമിംഗ്
കോമറ്റ്
ജീവിതപങ്കാളി(കൾ)

എസ്മെയിലിന്റെ കൃതികൾ പലപ്പോഴും അന്യവൽക്കരണം, സാങ്കേതികവിദ്യ, അമേരിക്കൻ സമൂഹം എന്നീ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്നതു കൂടാതെ അദ്ദേഹം ഛായാഗ്രാഹകൻ ടോഡ് കാംബെൽ, നിർമ്മാതാവ് ചാഡ് ഹാമിൽട്ടൺ എന്നിവരോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിൻറെ പേരിലും അറിയപ്പെടുന്നു.[5]

മുൻകാലജീവിതം

തിരുത്തുക

ന്യൂജേഴ്‌സിയിലെ ഹോബോക്കനിൽ ഈജിപ്ഷ്യൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്കളുടെ പുത്രനായി എസ്മെയിൽ ജനിച്ചു.[6][7][8] അദ്ദേഹത്തിന് ഒരു മൂത്ത സഹോദരിയും മിസ്റ്റർ റോബോട്ട്, ഹോംകമിംഗ് എന്നിവയുടെ പോസ്റ്റ്-പ്രൊഡക്ഷൻ കോർഡിനേറ്ററായിരുന്ന സമീർ എസ്മയിൽ ഉൾപ്പെടെ ഇളയ രണ്ട് സഹോദരന്മാരുമുണ്ട്.[9][10][11][12] അദ്ദേഹത്തിൻറെ കുടുംബം ഇസ്ലാം മത പാരമ്പര്യമുള്ളവരാണ്.[13] അദ്ദേഹത്തിന് അഞ്ച് വയസ്സുള്ളപ്പോൾ,[14] കുടുംബം സൗത്ത് കരോലിനയിലേക്കും തുടർന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്കും താമസം മാറി.[15][16] കുട്ടിക്കാലത്ത്, എസ്മെയിലിന് സാങ്കേതികവിദ്യയിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്നു. ഒൻപത് വയസ്സുള്ളപ്പോൾ അദ്ദേഹം തന്റെ ആദ്യത്തെ കമ്പ്യൂട്ടർ സ്വന്തമാക്കുകയും കുറച്ച് വർഷങ്ങൾക്ക് ശേഷം കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പരിശീലിക്കാൻ ആരംഭിക്കുകയും ചെയ്തു.[17]

സ്വകാര്യജീവിതം

തിരുത്തുക

രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷം 2015 ഓഗസ്റ്റിൽ എസ്മെയിൽ നടി എമ്മി റോസ്സവുമായി വിവാഹനിശ്ചയം നടത്തി.[18] എസ്മെയിലിൻറെ ആദ്യ സംവിധാന സംരംഭമായ കോമറ്റിൽ റോസം അഭിനയിച്ചിരുന്നു.[19] ജൂത വംശജയായ റോസം 2017 മെയ് 28 ന് ന്യൂയോർക്ക് നഗരത്തിലെ ഒരു റിഫോം സിനഗോഗിൽ വച്ച് എസ്മെയിലിനെ വിവാഹം കഴിച്ചു.[20] 2021 മെയ് 24 ന്, റോസ്സം അവരുടെ മകൾക്ക് ജന്മം നൽകി.[21]

  1. Rossum, Emmy (September 17, 2017). "Happy birthday, @samesmail" (in ഇംഗ്ലീഷ്). Emmy Rossum verified Instagram account. Archived from the original on 2021-12-24. Retrieved September 18, 2017.
  2. Eells, Josh (July 7, 2016). "'Mr. Robot': Inside TV's Hacktivist Breakout Hit". Rolling Stone. Archived from the original on April 23, 2019. Retrieved September 6, 2019. Esmail, 38 [as of July 7, 2016]...
  3. Stanhope, Kate (June 24, 2015), "'Mr. Robot' Creator on the Sony Hack, Antiheroes and the Dangers of Facebook", The Hollywood Reporter, archived from the original on March 31, 2019
  4. "Sam Esmail on Creating 'Homecoming,' Working With Julia Roberts". Rolling Stone. November 2, 2018. Retrieved November 16, 2018.
  5. Littleton, Cynthia (December 16, 2015). "Anonymous Content Thrives on TV Boom, 'Spotlight' and 'The Revenant' Awards Heat". Variety (in ഇംഗ്ലീഷ്). Retrieved November 5, 2019.
  6. Stanhope, Kate (June 24, 2015), "'Mr. Robot' Creator on the Sony Hack, Antiheroes and the Dangers of Facebook", The Hollywood Reporter, archived from the original on March 31, 2019
  7. "The AFI Interview: 'Mr. Robot' Creator Sam Esmail". American Film Institute. December 1, 2015. Archived from the original on August 7, 2019. Retrieved September 6, 2019. I was born to Egyptian parents in...Hoboken, New Jersey.
  8. "The Secret Early Lives of Sam Esmail | Without Fail". Gimlet (in ഇംഗ്ലീഷ്). Retrieved November 4, 2019.
  9. Terry Gross (interviewer); Sam Esmail (interviewee) (October 30, 2019). 'Mr. Robot' Creator Says His Own Anxiety And Hacking Helped Inspire The Show (audio). NPR. Event occurs at 31:00–33:00. Retrieved November 5, 2019 – via NPR.com.
  10. "Samer Esmail on Instagram: "My 2 favorite people #bigbrothers @samesmail @kenosplit"". Instagram (in ഇംഗ്ലീഷ്). Archived from the original on 2021-12-24. Retrieved November 5, 2019.
  11. "The Secret Early Lives of Sam Esmail | Without Fail". Gimlet (in ഇംഗ്ലീഷ്). Retrieved November 4, 2019.
  12. "Samer Esmail". IMDb. Retrieved November 5, 2019.
  13. Eells, Josh (July 7, 2016). "'Mr. Robot': Inside TV's Hacktivist Breakout Hit". Rolling Stone. Archived from the original on April 23, 2019. Retrieved September 6, 2019. Esmail, 38 [as of July 7, 2016]...
  14. Eells, Josh (July 7, 2016). "'Mr. Robot': Inside TV's Hacktivist Breakout Hit". Rolling Stone. Archived from the original on February 24, 2017. Retrieved May 30, 2017. I'm Egyptian, and my parents stupidly decided to move us down to South Carolina when I was five, which was pretty brutal. I got called 'sand nigger' all the time — to the point I didn't even know it was a slur. I just thought, 'That's who I am.'
  15. Terry Gross (interviewer); Sam Esmail (interviewee) (October 30, 2019). 'Mr. Robot' Creator Says His Own Anxiety And Hacking Helped Inspire The Show (audio). NPR. Event occurs at 05:00–16:40. Retrieved November 5, 2019 – via NPR.com.
  16. "Sam Esmail, Class of 1995". Classmates. Retrieved November 5, 2019.
  17. Eells, Josh (July 7, 2016). "'Mr. Robot': Inside TV's Hacktivist Breakout Hit". Rolling Stone. Archived from the original on February 24, 2017. Retrieved May 30, 2017. I'm Egyptian, and my parents stupidly decided to move us down to South Carolina when I was five, which was pretty brutal. I got called 'sand nigger' all the time — to the point I didn't even know it was a slur. I just thought, 'That's who I am.'
  18. "Emmy Rossum Engaged to Mr. Robot Creator Sam Esmail". People. August 31, 2015. Archived from the original on March 23, 2017. Retrieved August 31, 2015.
  19. Miller, Gerri (February 5, 2015). "Hollywood Now: Mila Talks Parenthood & Breaking Bad's Saul Gets a Spinoff". InterfaithFamily. Archived from the original on February 9, 2015. Retrieved July 1, 2016.
  20. "Emmy Rossum Marries Mr. Robot Creator Sam Esmail — See Her Wedding Weekend Pics". PEOPLE.com.
  21. "Surprise! Emmy Rossum Welcomes Baby Girl with Husband Sam Esmail — and Shares Photos from Pregnancy!". People. Retrieved May 26, 2021.
"https://ml.wikipedia.org/w/index.php?title=സാം_എസ്മെയിൽ&oldid=3770300" എന്ന താളിൽനിന്ന് ശേഖരിച്ചത്