ഏകകങ്ങളും, അവയെ കൂട്ടിയിണക്കി ഉത്പാദിപ്പിക്കപ്പെടുന്ന പോളിമർ ശൃംഖലകളും ലയിക്കാത്ത മാധ്യമത്തിൽ നടക്കുന്ന പോളിമറീകരണമാണ് സസ്പെൻഷൻ പോളിമറൈസേഷൻ അഥവാ വിലായക ബഹുലകീകരണം. ജലമാണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന മാധ്യമം. ഫ്രീ റാഡിക്കൽ പോളിമറീകരണത്തിനു പറ്റിയ രീതിയാണ്. ഏകകത്തിൽ എളുപ്പം ലയിക്കുന്ന ബെൻസോയിൽ പെറോക്സൈഡ് പോലുളള തുടക്കക്കാരാണ് ( initiator) ഉപയോഗിക്കപ്പെടുന്നത്.

പ്രത്യേകതകൾ

തിരുത്തുക

ശക്തിയായ ഇളക്കലിലൂടെ ദ്രവരൂപത്തിലുളള ഏകകങ്ങൾ ജലത്തിൽ കൊച്ചു കൊച്ചു തുളളികളായി വിതരണം ചെയ്യപ്പെടുന്നു. ഈ തുളളികളിൽ ഉപക്രമ രാസവസ്തുക്കൾ ( initiators) ലയിച്ചിരിക്കും. അവയാണ് പോളിമറീകരണത്തിന് തുടക്കം കുറിക്കുന്നത്. ഏകകത്തുളളികളുടെ വലിപ്പം ഏതാണ്ട് 5 മില്ലിമീറ്ററോ അതിൽ കുറവോ ആയിരിക്കും. തുളളികളെ അതേപടി നില നിർത്താനായി ഇടനിലക്കാരായി പ്രവർത്തിക്കുന്ന സ്റ്റെബിലൈസർ വിഭാഗത്തിൽ പെട്ട രാസപദാർത്ഥങ്ങൾ ചേർക്കാറുണ്ട്. ഉദാഹരണത്തിന് സോഡിയം ലോറൈൽ സൾഫേറ്റ്, സോഡ്യം പോളിഅക്രിലേറ്റ്, സ്റ്റിയറിക് ആസിഡ്. പോളിമറീകരണത്തിൻറെ പ്രാരംഭം കുറിക്കുന്നത് ( initiator) ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിച്ചും.

തുളളികളുടെ വലിപ്പമനുസരിച്ചുളള പോളിമർ കണികകളാണ് അന്ത്യോത്പന്നമായി ലഭിക്കുന്നത്. ഇവ രാസ സമ്മിശ്രണത്തിൽ നിന്ന് അരിച്ചെടുക്കുകയും തുടർന്ന് ഉണക്കിയെടുക്കുകയും ചെയ്യാം. പോളിമർ തരികളായി കിട്ടാനുളള ഉത്തമ മാർഗ്ഗമാണ് ഇത്.

ഡിസ്പേർഷൻ പോളിമറൈസേഷൻ

തിരുത്തുക

സസ്പെൻഷൻ പോളിമറൈസേഷൻറെ ഒരു വകഭേദമാണ് ഡിസ്പേർഷൻ പോളിമറൈസേഷൻ (പ്രകീർണന ബഹുലകീകരണം). ഈ രീതിയിൽ ജലത്തിൻറെ അളവു കുറഞ്ഞും സ്റ്റെബിലൈസറുകളുടെ അളവ് കൂടിയും ഇരിക്കും. തരികളുടെ വലിപ്പം ഏതാണ്ട് 10 മൈക്രോണും അന്തിമോത്പന്നം തരികളോടു കൂടിയ കുറുകിയ പാലു പോലz കൊഴുത്തും ആയിരിക്കും. എമൾഷൻ എന്നു വിളിക്കപ്പെടുന്ന ചില പോളി വൈനൈൽ അസറ്റേറ്റ് കൂട്ടുകൾ ഇപ്രകാരം ഉണ്ടാക്കുന്നവയാണ്.

  1. Paul J Flory (1953). Principles of Polymer Chemistry. Cornell University Press. ISBN 978-0801401343.
  2. George Odian (2004). Principles of Polymerization (4 ed.). Wiley-Interscience. ISBN 978-0471274001.
  3. Paul C. Hiemenz (2007). Polymer Chemistry (2 ed.). CRC Press. ISBN 978-1574447798. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
  4. F.W Billmeyer, Jr (1962). Textbook of Polymer Science. Wiley International.
  5. Keith E.J. Barrett (1974). Dispersion Polymerization in Organic media. John Wiley & Sons Ltd. ISBN 978-0471054184.
  6. José M. Asua (1997). Polymeric dispersions: principles and applications. Kluwer Academic. ISBN 9780792345497.
  7. Masayoshi Ōkubo (2005). Polymer Particles, Volume 175 of Advances in Polymer Science. Springer. ISBN 9783540229230.
"https://ml.wikipedia.org/w/index.php?title=സസ്‌പെൻഷൻ_പോളിമറൈസേഷൻ&oldid=3999235" എന്ന താളിൽനിന്ന് ശേഖരിച്ചത്