സസ്യസ്വേദനം
ചെടിയിലെ വേരുകൾ വലിച്ചെടുക്കുന്ന വെള്ളം ഇലകൾ, തടി, പൂവ് എന്നിവയിൽകൂടി ബഷ്പമായി പുറത്തേക്കു വിടുന്ന പ്രവർത്തിയാണ് സസ്യ സ്വേദനം.
ആഗിരണം ചെയ്യുന്ന വെള്ളത്തിന്റെ കുറച്ചു മാത്രമെ ജീവൽ പ്രവർത്തനങ്ങൾക്ക് ആവസ്യമുള്ളു. ഇലകളുടെ ഉപരിവൃതിയിലുള്ള ‘’’ആസ്യരന്ത്രങ്ങൾ’’’ വഴിയണ് പ്രധാനമായും പ്രവർത്തനം നടക്കുന്നത്. ഇലകളിലെ ക്യൂട്ടിക്കിളിൽ കുട്ടിക്കിളിൽ കൂടിയും തടിയിലെ ലെന്റിസെൽ എന്നതിൽ കൂടേയും ചെറിയ തോതിൽ സ്വേദനം നടക്കാറുണ്ട്. ആസ്യരന്ത്രങ്ങളുടെ വശങ്ങളിളുള്ള ‘’’കാവൽകോശങ്ങൾ’’’ സുഷിരങ്ങൾ ആവസ്യത്തിന് തുറന്നും അടച്ചും ബാഷ്പീകരണം നിയന്ത്രിക്കുന്നു. [1]
നിയന്ത്രണം
തിരുത്തുകഅന്തരീക്ഷത്തിലെ വെള്ളത്തിന്റെ അളവ്്, ഊഷ്മാവ്, കാറ്റു്, സൂര്യപകാശം, വെള്ളത്തിന്റെ ലഭ്യത, മണ്ണിന്റെ ഊഷ്മാവ് എന്നിവ അനുസരിച്ച് ആസ്യരന്ത്രത്തിന്റെ വലിപ്പത്തിൽ വ്യത്യസം വരുത്തി, സ്വെദനം നിയന്ത്രിക്കും.[2] മഹാഗണി, ഉങ്ങ്, തേക്ക് തുടങ്ങിയ ചെടികൾ ജല ലഭ്യത കുറയുന്ന കാലത്ത് ഇല്പൊഴിച്ച് സ്വേദനം നിയന്ത്രിക്കാറുണ്ട്.
മരുഭൂമിയിൽ വളരുന്ന ചെടികളുടെ ക്യൂട്ടിക്കിൾ കനം കൂടിയതായിരിക്കും. ഇലകൾ ലോപിച്ചിരിക്കും. മരുഭൂമിയിലെ ചില സസ്യങ്ങൾ സ്വേദനം കുറയ്ക്കാനായി പകൽ ആസ്യരന്ത്രങ്ങൾ അടയ്ക്കുകയും സ്വെദനം കുറയുന്ന രാത്രി തുറക്കുകയും ചെയ്യും. അവ പ്രത്യേക തരത്തിലുള്ള പ്രകാശസംശ്ലേഷണം നടത്തുന്നു.
അവലംബം
തിരുത്തുക- USGS The Water Cycle: Evapotranspiration Archived 2013-12-07 at the Wayback Machine.