സസ്യരൂപവിജ്ഞാനീയം
സസ്യരൂപവിജ്ഞാനീയം Plant morphology or phytomorphology സസ്യങ്ങളുടെ ഭൗതികരൂപത്തേയും ബാഹ്യഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ്.[1] ഇത്, സസ്യശരീരഘടനാശാസ്ത്രത്തിൽനിന്നും ( plant anatomy) വ്യത്യസ്തമാണ്, സസ്യശരീരഘടനാശാസ്ത്രം സസ്യങ്ങളുടെ ആന്തരഘടനയെപ്പറ്റിയുള്ള പ്രത്യേകിച്ചും സൂക്ഷ്മതലത്തിലുള്ള പഠനമാണ്. [2] സസ്യരൂപവിജ്ഞാനീയം സസ്യങ്ങളെ കണ്ട് തിരിച്ചറിയാൻ സഹായിക്കുന്നു.
സസ്യരൂപവിജ്ഞാനീയത്തിന്റെ വ്യാപ്തി
തിരുത്തുകസസ്യരൂപവിജ്ഞാനീയം പ്രതിനിധീകരിക്കുന്നത്, സസ്യങ്ങളുടെ വികാസം, രൂപഘടന, ആകൃതി എന്നിവയുടെ പഠനമാണ്. ഇതിൽ സസ്യങ്ങൾ പരസ്പരമുള്ള സാമ്യം, അവയുടെ ഉത്ഭവം ഉൾപ്പെടുന്നു.[3] സസ്യരൂപവിജ്ഞാനീയത്തിൽ 4 അന്വേഷണമേഖലകൾ ഉണ്ട്. ജീവശാസ്ത്രത്തിൽ ഇവ പരസ്പരബന്ധിതമാണ്.
ആദ്യമായി, രൂപവിജ്ഞാനീയം താരതമ്യാനുസൃതമാണ് (morphology is comparative). ഇതിനർഥം, ഒരു രൂപവിജ്ഞാനീയവിദഗ്ദ്ധൻ ഒരേ സ്പീഷിസിലെയോ വിവിധ സ്പിഷിസുകളിലെയോ അനേകം സസ്യങ്ങളെ പഠനവിധേയമാക്കുന്നു. പിന്നെ, താരതമ്യങ്ങളിലെത്തുന്നു. എന്നിട്ട്, സദൃശങ്ങളായവയെപ്പറ്റിയുള്ള ആശയം രൂപീകരിക്കുന്നു.
ഒരു താരതമ്യശാസ്ത്രം
തിരുത്തുകശാരീരികവും പ്രത്യുത്പാദനപരവുമായ സ്വഭാവങ്ങൾ
തിരുത്തുകട്രക്കിയോഫൈറ്റിന്റെ സസ്യശരീരഭാഗങ്ങൾ The vegetative (somatic) രണ്ടു പ്രധാന അവയവസംവിധാനങ്ങൾ അടങ്ങിഅയതാണ്: (1) ഒരു കാണ്ഡഭാഗം, തണ്ടുകളും ഇലകളും ചേർന്നതാണ്. (2) ഒരു വേരുസമ്പ്രദായം a root system. ഈ രണ്ടു സംവിധാനങ്ങളും മിക്കവാറും എല്ലാ വാസ്കുലാർ സസ്യങ്ങളിലും കാണാവുന്നതാണ്. സസ്യരൂപവിജ്ഞാനീയത്തിൽ ഒരു പരസ്പരയോജ്യമായ വിഷയമാണിവ നൽകുന്നത്.
ഇതിനെതിരായി, പ്രത്യുത്പാദന അവയവങ്ങൾ ഒരു പ്രത്യേക സസ്യഗണത്തിനു പ്രത്യേകമായി കാണപ്പെടുന്നു. ആവൃതബീജികളിൽ മാത്രമാണ് പൂക്കളും ഫലങ്ങളും കാണപ്പെടുന്നുള്ളു; sori എന്ന ഭാഗം പന്നൽച്ചെടികളിൽ മാത്രമേ കാണപ്പെടുന്നുള്ളു. കോണിഫർ മരങ്ങൾ പോലുള്ള അനാവൃതബീജികളിൽ മാത്രമേ വിത്തിനു സീഡ് കോണുകൾ കാണപ്പെടുന്നുള്ളു. ആയതിനാൽ പ്രത്യുത്പാദന അവയവങ്ങളാണ് സാധാരണ ശരീരഭാഗങ്ങളേക്കാൾ സസ്യവർഗ്ഗീകരണത്തിൽ ഏറ്റവും സഹായകമായിട്ടുള്ളത്.
തിരിച്ചറിയലിൽ സസ്യരൂപവിജ്ഞാനീയം
തിരുത്തുകസസ്യരൂപവിജ്ഞാനീയർ സസ്യങ്ങളുടെ രൂപവിജ്ഞാനീയ സ്വഭാവങ്ങൾ താരതമ്യം ചെയ്യുകയും അളക്കുകയും എണ്ണുകയും വിവരിക്കുകയും ചെയ്ത് സസ്യവർഗ്ഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും വിശകലനം ചെയ്യുന്നു. എന്നിട്ട് ഈ വിവരങ്ങളുപയോഗിച്ച് സസ്യങ്ങളെ തിരിച്ചറിയുവാനും അവയെ വർഗ്ഗീകരിക്കുവാനും വിവരിക്കാനും ശ്രമിക്കുന്നു.
വിവരണങ്ങളിലോ തിരിച്ചറിയലിനോ സ്വഭാവസവിശേഷതകൾ ഉപയോഗിക്കുമ്പോൾ അവയെ diagnostic or key characters എന്നു പറയാം. ഇത്, ഒന്നുകിൽ ഗുണാത്മകമോ അല്ലെങ്കിൽ അളവിനെ അടിസ്ഥാനമാക്കിയോ (പരിമാണസംബന്ധി) ആകാം.
- എണ്ണാവുന്നതോ അല്ലെങ്കിൽ അളക്കാവുന്നതോ ആയ പരിമാണസംബന്ധിയായ സ്വഭാവ സവിശേഷതകൾ (ഉദാഹരണത്തിനു 10 മുതൽ 12 മില്ലീമീറ്റർ വ്യാസമുള്ള ഇതളുകളുള്ള പുവുള്ള ഒരു സസ്യസ്പീഷീസ്) രൂപവിജ്ഞാനീയ സവിശേഷതകളാണ്.
- ഇലയുടെ രൂപം, പൂവിന്റെ നിറം, അല്ലെങ്കിൽ യവ്വനാരംഭം തുടങ്ങിയ ഗുണാത്മകമായ സ്വഭാവ സവിശേഷതകൾ രൂപവിജ്ഞാനീയ സവിശേഷതകളാണ്.
രണ്ടു തരത്തിലുള്ള ഈ സവിശേഷതകൾ സസ്യങ്ങളെ തിരിച്ചറിയാൻ വളരെ സഹായകമാണ്.
Alternation of generations
തിരുത്തുകസസ്യങ്ങളിലെ പ്രത്യുത്പാദനഘടനയെപ്പറ്റി ആഴത്തിൽ പഠിച്ചപ്പോൾ തലമുറകളുടെ പരിവൃത്തി alternation of generations എന്ന പ്രതിഭാസം എല്ലാ സസ്യങ്ങളിലും ഭൂരിപക്ഷം ആൽഗകളിലും കണ്ടെത്തി. ജർമ്മൻ സസ്യശാസ്ത്രജ്ഞനായ വിൽഹേം ഹോഫ്‌മീസ്റ്റർ ആണ് ഈ കണ്ടുപിടിത്തം നടത്തിയത്. സസ്യരൂപവിജ്ഞാനീയത്തിലെ ഏറ്റവും പ്രധാന കണ്ടുപിടിത്തമായിരുന്നു ഇത്. എല്ലാ സസ്യങ്ങളുടെയും ജീവിതചക്രത്തെപ്പറ്റി പൊതുവായ ഒരു ധാരണയുണ്ടാക്കാൻ ഈ കണ്ടുപിടിത്തം സഹായിച്ചു.
സസ്യങ്ങളിലെ നിറങ്ങൾ
തിരുത്തുകസസ്യവികാസത്തിൽ രൂപവിജ്ഞാനീയം
തിരുത്തുകആധുനിക രൂപവിജ്ഞാനീയം
തിരുത്തുകഇതും കാണൂ
തിരുത്തുക- List of plant morphology terms
- Portal:plants
- Plant anatomy
- Plant identification
- Plant physiology
- Plant evolutionary developmental biology
- Taxonomy
- Simulated growth of plants
അവലംബം
തിരുത്തുക- ↑ Raven, P. H., R. F. Evert, & S. E. Eichhorn. Biology of Plants, 7th ed., page 9. (New York: W. H. Freeman, 2005). ISBN 0-7167-1007-2.
- ↑ Evert, Ray Franklin and Esau, Katherine (2006) Esau's Plant anatomy: meristems, cells, and tissues of the plant body - their structure, function and development Wiley, Hoboken, New Jersey, page xv, ISBN 0-471-73843-3
- ↑ Harold C. Bold, C. J. Alexopoulos, and T. Delevoryas. Morphology of Plants and Fungi, 5th ed., page 3. (New York: Harper-Collins, 1987). ISBN 0-06-040839-1.